അന്തരീക്ഷ താപനില വർദ്ധിക്കുന്നു; പെരുവയൽ ഒമ്പതര കുന്നിൽ തീപിടിത്തം;

കോഴിക്കോട്: പെരുവയൽ ഒമ്പതര കുന്നിൽ തീപിടിത്തം. ഉച്ചയ്ക്ക് ഒരു മണിയോടെ കുന്നിൻ ഭാഗത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. 

വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്നും എത്തിയ രണ്ട് യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

വേനൽ കടുത്തതോടെ അന്തരീക്ഷ താപനില വർദ്ധിക്കുന്നതാണ് പുല്ലുനിറഞ്ഞ കുന്നിൻ ചെരിവുകളിൽ തീ പടരാൻ കാരണമാകുന്നതെന്ന് അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു. 

കഴിഞ്ഞ മാസവും ഇതേ പ്രദേശത്ത് സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു. ഇത്തവണയുണ്ടായ തീപിടിത്തത്തിൽ വലിയ തോതിൽ പുല്ലും കുറ്റിക്കാടുകളും കത്തിയമർന്നിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !