പാലാ: കിഴതടിയൂർ ബാങ്കിൽ നടന്നത് കരുവന്നൂരിൻ്റെ പാലാ മോഡൽ.
180 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. പാലാ എംഎൽഎ മാണി സി കാപ്പൻ്റെ സഹോദരൻ ജോർജ് സി കാപ്പൻ പ്രസിഡൻ്റായിട്ടുള്ള ഭരണസമതിയാണ് ഈ തട്ടിപ്പിന് നേതൃത്വം നൽകിയിട്ടുള്ളത്.കഴിഞ്ഞ 39 വർഷമായി ഇടത്പക്ഷം ഭരിക്കുന്ന ബാങ്കാണ് കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക്. ഭരണസമതിയുടെ നേതൃത്വത്തിൽ സഹകരണ നിയമങ്ങൾ കാറ്റിൽ പറത്തി, വഴിവിട്ട് എടുത്തതും, കൊടുത്തതുമായ അനധികൃത വായ്പ്പകളാണ് ബാങ്കിൻ്റെ നിലവിലെ പ്രതിസന്ധിക്ക് കാരണം.
പ്രസിഡൻ്റായിരുന്ന ജോർജ് സി കാപ്പൻ സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും ജോലിക്കാരുടെയും പേരിൽ എടുത്തിട്ടുള്ള അനധികൃത വായ്പകളുടെ മുതലും പലിശയും ചേർത്ത് ഇതുവരെ തിരികെ അടക്കാനുള്ളത് മാത്രം 25 കോടിയിൽ അധികം രൂപയാണ്. കാപ്പൻ്റെ സുഹൃത്തും ഭരണസമതിയംഗവുമായ സിബി തോട്ടുപുറം സ്വന്തം പേരിലും കുടുംബാഗങ്ങളുടെയും ബിനാമി പേരുകളിലും എടുത്തിട്ടുള്ള വായ്പ്പ മുതലും പലിശയും ചേർത്ത് തിരിച്ചടക്കാനുള്ളതും രേഖകൾ പ്രകാരം 25 കോടിയിൽ അധികമാണ്.
മറ്റൊരു ഭരണ സമിതി അംഗമായ അഡ്വ. അജി സ്വന്തം പേരിലും കുടുംബാഗങ്ങളുടെയും ബിനാമി പേരുകളിലും എടുത്തിട്ടുള്ള വായ്പ്പ മുതലും പലിശയും ചേർത്ത് 2.50 കോടിയിൽ അധികമാണ്. അടുത്ത ഭരണസമിതി അംഗമായ ജോബി മാത്യു മുണ്ടമറ്റം തിരിച്ചടക്കാനുള്ളത് 1.50 കോടിയിൽ അധികമാണ്.
ഈ സംഘടിത കൊള്ളയിൽ പാലായിലെ സിപിഎം ൻ്റെ പ്രമുഖ നേതാവും സി ഐ ടി യു ജില്ലാ നേതാവ് ഷെല്ലി മാത്യുവും നിലവിലെ ഏരിയ കമ്മിറ്റി സെക്രട്ടറി ലാല്ലിച്ചൻ ജോർജിനുമുള്ള പങ്കാളിത്തത്തിന് ശക്തമായ തെളിവുകളാണ് പുറത്ത് വന്നിട്ടുള്ളത്. ലാലിച്ചൻ തിരിച്ചടക്കാനുള്ളത് 72 ലക്ഷം രൂപയാണ്. ഭാര്യയുടെ പേരിലും വായ്പ്പ എടുത്തിട്ടുണ്ട്. ലാലിച്ചനും ഭാര്യക്കും കൂടി ഒരു കോടിയിൽ അധികം രൂപാ ബാങ്കിൽ തിരിച്ചടക്കാനുണ്ട്.
ഭരണസമിതി അംഗങ്ങളായ സിബി,ജോബി, അജി എന്നിവർ വായ്പ്പ എടുത്ത തുക സിനിമാ മേഖലയിൽ ചിലവഴിച്ചതായാണ് ആരോപണം. സിബി നാല് സിനിമകൾ നിർമ്മിച്ചത് ബാങ്ക് വായ്പ്പാ തുക വിനയാഗിച്ചാണെന്നാണ് ആരോപണം.
നിയമപ്രകാരം ഒരു ഭരണസമിതി അംഗത്തിന് എടുക്കാൻ കഴിയുന്ന വായ്പ്പ 50 ലക്ഷം രൂപയാണ്. ഇതെല്ലാം അട്ടിമറിച്ചാണ് ബിനാമി പേരുകളിൽ ഭരണസമിതി അംഗങ്ങൾ തന്നെ കോടികൾ വായ്പയെടുത്തത്.
ഇവരെല്ലാവരും തന്നെ ഒരേ സ്ഥലം ഈട് വച്ചും വാല്യൂവേഷനിൽ വസ്തുവിൻ്റെ മൂല്യം ഉയർത്തി കാണിച്ചുമാണ് വായ്പ്പകൾ എടുത്തിട്ടുള്ളത്. പാലായിലെ പ്രമുഖ ഹോട്ടലായ ഒലിവ് ഇൻ്റർനാഷ്ണലിന് നൽകിയിട്ടുള്ളത് ആറ് കോടിയിൽ അധികം രൂപയാണ്. ഹോട്ടൽ ഉടമകളുടെയും കുടുംബാഗങ്ങളുടെയും പാലായിലും വാഗമണിലുമുള്ള വസ്തുക്കൾ ഈട് വച്ചാണ് വായ്പ്പ എടുത്തിട്ടുള്ളത്.
2019 വരെ സഹകരണ ബാങ്കുകളിൽ വാല്യുവേഷൻ നടത്തിയിരുന്നത് ഭരണസമിതി അംഗങ്ങളായിരുന്നു. 2019 ന് ശേഷമാണ് സർക്കാർ ഈ ഉത്തരവാദിത്വം സെക്രട്ടറിമാർക്ക് നൽകിയത്. ഈ അധികാരം ഉപയോഗിച്ചാണ് ഭരണസമിതി അംഗങ്ങൾ സംഘടിതമായ കൊള്ള നടത്തിയത്. തുച്ഛമായ മാർക്കറ്റ് വിലയുള്ള വസ്തുവിന് മൂന്നും നാലും ഇരട്ടി വിലക്ക് വില കൂട്ടിയിട്ടാണ് വായ്പ്പാ തട്ടിപ്പ് നടത്തിയത്. നിക്ഷേപ ആസ്തിയുടെ 80% മാത്രമേ വയ്പ്പ കൊടുക്കാവൂ എന്ന നിയമം അട്ടിമറിച്ച് 90% നിക്ഷേപ തുകയും വായ്പ്പ നൽകിയ പ്രസിഡൻ്റിൻ്റെ വഴിവിട്ട നടപടികളാണ് ബാങ്കിനെ തകർത്തത്.
പാലാ ടൗണിൽ ജോർജ് സി കാപ്പൻ്റെ ഭരണ കാലത്ത് വാങ്ങിയ 40 സെൻ്റ് സ്ഥലം വാങ്ങിയതിലും വ്യാപാര സമുച്ചയ നിർമ്മാണത്തിലും വൻ അഴിമതി ആരോപിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഇടപാടുകളിൽ മൂന്ന് കോടിയിൽ അധികം രൂപയുടെ കോഴ ഇടപാടും അഴിമതിയുമാണ് നടന്നത് എന്നാണ് ആരോപണം. ഈ ഇടപാടുകളിൽ ബാങ്കിന് 43836976 കോടി രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്ന് ആരോപിച്ച് ജോർജ് സി കാപ്പന് എതിരെ വിജിലൻസ് കോടതിയിൽ പരാതി നിലവിലുണ്ട്.
ബാങ്കിന് 40 സെൻ്റ് വസ്തു വിറ്റ വ്യക്തിയുടെ അക്കൗണ്ടിൽ നിന്നും ജോർജ് സി കാപ്പൻ്റെയും കുടുംബാഗങ്ങളുടെയും അക്കൗണ്ട്കളിലേക്ക് പണം എത്തിയതാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്.
സഹകരണ വകുപ്പിൻ്റെ അനുമതി വാങ്ങാതെയാണ് കെട്ടിട നിർമാണത്തിനായി സ്ഥലം വാങ്ങിയതും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതും. 13500 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പണികൾ മുടങ്ങിയ നിലയിലാണ്. 2. 70 കോടി രൂപക്ക് പൂർത്തിയാക്കാൻ ഉദേശിച്ച് നിർമ്മാണം ആരംഭിച്ച കെട്ടിടത്തിനായി ഇതുവരെ 5 കോടിയിൽ അധികം രൂപാ ചിലവഴിച്ചിട്ടുണ്ട്. മാത്രമല്ല ഈ കൊട്ടിടത്തിൻ്റെ നിർമ്മാണ കരാർ ലഭിച്ചിട്ടുള്ളത് ബാങ്ക് പ്രസിഡൻ്റ് ജോർജ് സി കാപ്പൻ്റെയും പാലാ എംഎൽ എ മാണി സി കാപ്പൻ്റെയും സഹോദരൻ ജയിംസ് സി കാപ്പനാണ്. കെട്ടിട നിർമാണത്തിനുള്ള പാലാ നഗരസഭയുടെ അനുമതി അവസാനിചിട്ട് വർഷങ്ങളായി. 2014 ൽ ബാങ്കിൻ്റെ അക്കൗണ്ടിൽ നിന്നും 50 ലക്ഷം രൂപ കാണതായ കേസിൽ ക്യാഷർ ആയിരുന്ന വ്യക്തിയെ രക്ഷപ്പെടുത്താൻ ജോർജ് സി കാപ്പൻ ഇടപെട്ടിരുന്നതായും പരാതിയുണ്ട്. കൂടാതെ ക്രമവിരുദ്ധമായി ഈ വ്യക്തിക്ക് 25 ലക്ഷം രൂപ വായ്പ്പയും നൽകിയ സംഭവവും ഉണ്ടായിട്ടുണ്ട്.
സഹകരണ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് കഴിതടിയൂരിൽ നടന്നിട്ടുള്ളത്.
വേലി തന്നെ വിളവു തിന്നുന്ന നടപടികളാണ് ഇവിടെ ഉണ്ടായത്. കോടികൾ വയ്പ്പയെടുത്ത ഭരണസമതി അംഗങ്ങൾ എൽഡിഎഫിൻ്റെയും സിപിഎം ൻ്റെയും പാലായിലെ ഉന്നത നേതൃത്വവും പാലാ എം എൽ എ മാണി സി കാപ്പൻ്റെ അടുത്ത ബന്ധുക്കളുമാണ്. അതിനാൽ തന്നെ ഇവർക്കെതിരെ സംസ്ഥാന സർക്കാർ എന്തെങ്കിലും നടപടി സ്വീകരിക്കും എന്ന് കരുതാൻ വയ്യ.
കിഴതടിയൂർ ബാങ്ക് തട്ടിപ്പിൽ കേന്ദ്ര സർക്കാരിൻ്റെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെയും ഇടപെടൽ ഉറപ്പാക്കുമെന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടൻ്റ് ഷോൺ ജോർജിൻ്റെ പ്രസ്താവനയാണ് നിക്ഷേപകർക്ക് ആശ്വാസം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.