കടുത്ത നിലപാട്: ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമോ?, ഇന്ന് നിര്‍ണായക വാര്‍ത്താസമ്മേളനം, ഉറ്റുനോക്കി,രാഷ്ട്രീയകേരളം,

ആലപ്പുഴ: സിപിഎം നേതൃത്വത്തോട് ഇടഞ്ഞ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ ഭാവി നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം ഇന്ന് നടക്കും.

സുധാകരന്റെ വസതിയില്‍ രാവിലെ 11 ന് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമോയെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്

സുധാകരനെ അനുനയിപ്പിക്കാന്‍ ഇന്നലെ രാത്രിയും സിപിഎം നേതൃത്വം ശ്രമം നടത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഇന്നലെ വൈകീട്ട് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നശേഷം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍ സുധാകരനെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എന്നാല്‍ സുധാകരന്‍ തന്റെ മുന്‍നിലപാടില്‍ ഉറച്ചു നിന്നുവെന്നാണ് സൂചന. അതേസമയം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, എംഎല്‍എമാരായ എച്ച് സലാം, പി പി ചിത്തരഞ്ജന്‍ എന്നിവര്‍ സുധാകരനെ കാണാന്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കൊപ്പം പോയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും സുധാകരനെ ഫോണില്‍ വിളിച്ചതായാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !