പാലാ :തിരുസഭയുടെ പരിപാലകനും, പാലാ ഗാഡലൂപ്പേ മാതാ ദൈവാലയത്തിൻറെ ഉപമധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19, വ്യാഴാഴച്ച സാഘോഷം നടത്തപ്പെടുന്നു.
രാവിലെ 7 മണി മുതൽ പുഷ്പവടി നേർച്ചയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 9 മണിക്ക് കുരിശിന്റെ വഴി. തുടർന്ന് നടക്കുന്ന വചനപ്രഘോഷണം ആലപ്പുഴ ഐ. എം. എസ് ധ്യാനഭവൻ ഡയറക്‌ടർ റവ. ഫാ. ജോഷി IMS നയിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹബലിക്ക് വിജയപുരംരൂപത ചാൻസിലർ റവ. ഡോ. ജോസ് നവസ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ഒരുമണി മുതൽ ഊട്ടുനേർച്ച വിതരണം ആരംഭിക്കും.കുടുംബ നവീകരണ ധ്യാനംമാർച്ച് 25,26,27,28 വിശുദ്ധ വാരഒരുക്കത്തിന് വേണ്ടി 2026 മാർച്ച് 25 മുതൽ 28( ബുധൻ വ്യാഴം വെള്ളി ശനി) ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 9.00 വരെ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.
റവ. ഫാ. തോമസ് നെടുമാങ്കുഴിയും, റവ. ഫാ. ഗീവർഗീസ് പാലമൂട്ടിൽതെക്കേതിലും ധ്യാനം നയിക്കും, എല്ലാവരെയും ഊട്ടു നേർച്ചയിലേക്കും, കുടുംബ നവീകരണ ധ്യാനത്തിലേക്കും സ്വാഗതം ചെയ്യുന്നു വികാരി - റവ. ഫാ. ജോഷി പുതുപ്പറമ്പിൽ (വികാരി) എബിൻ ജോസഫ് മരുതോലിൽ ( ഇടവക സമിതി സെക്രട്ടറി) എം.പി മണിലാൽ (PDC സെക്രട്ടറി ) മാമൻ ജോസ് ( തിരുനാൾ കൺവീനർ)ജൂബി ജോർജ്( പബ്ലിസിറ്റി കൺവീനർ)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.