യുദ്ധം യൂറോപ്പിനെ നേരിട്ട് ബാധിക്കുന്നു..നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറയുന്നു..!

യുകെ: ഇറാനില്‍ നടക്കുന്ന യുദ്ധം ബ്രിട്ടനിലെ ജന ജീവിതത്തിലേക്ക് നേരിട്ടെത്തുകയാണ്.

ഗ്യാസിനും മറ്റും ഷോര്‍ട്ടേജ് സംഭവിക്കും എന്ന മുന്നറിയിപ്പ് ഇപ്പോള്‍ വരും ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍, മരുന്നുകള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയുടെ ലഭ്യത കുറവിലേക്കും വേണ്ടി വന്നാല്‍ റേഷനിംഗ് സിസ്റ്റത്തിലേക്കും വരെ എത്തിച്ചേക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ബ്രിട്ടന് അരികെ നടന്ന യുക്രൈന്‍ യുദ്ധം താല്‍ക്കാലികമായ ചില പ്രയാസങ്ങളാണ് ബ്രിട്ടനില്‍ സൃഷ്ടിച്ചതെങ്കിലും മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ട കാലത്തേക്കുള്ള പ്രയാസങ്ങളായി ബ്രിട്ടനെ തേടി എത്തും എന്ന് ഉറപ്പായിരിക്കുകയാണ്.

കപ്പല്‍ ഗതാഗതത്തെ യുദ്ധം സാരമായി ബാധിച്ചതിനാല്‍ അവശ്യ വസ്തുക്കളുടെയും മരുന്നുകളുടെയും ഒക്കെ ലഭ്യതയും വിതരണവും പ്രതികൂലമായി ബാധിച്ചു തുടങ്ങും എന്നാണ് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തെ ഓരോ രാജ്യവും പരസ്പരം ആശ്രയിച്ചു നില്‍ക്കുന്നതിനാല്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ യുദ്ധം ഓരോ രാജ്യത്തെയും ബാധിക്കുകയാണെങ്കിലും ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഏല്‍ക്കുന്ന പ്രഹരത്തിനു തീവ്രത കൂടും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ആഴ്ചകള്‍ക്കുളില്‍ തന്നെ ഷോര്‍ട്ടേജ് യുകെയില്‍ അനുഭവപ്പെട്ടു തുടങ്ങും എന്നാണ് ലഭ്യമാകുന്ന സൂചനകള്‍. തുടക്കത്തില്‍ ഭക്ഷണ വസ്തുക്കള്‍ക്കാകും ലഭ്യത കുറവ് നേരിടുക. തൊട്ടു പിന്നാലെ ഡീസലും പെട്രോളും മരുന്നുകളും ഒക്കെ ലഭ്യക്കുറവിന്റെ പട്ടികയില്‍ ഇടം പിടിക്കും. പെട്രോളിനും ഡീസലിനും റേഷനിംഗ് തന്നെ വേണ്ടി വരും എന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വെയില്‍ ചൂട് പിടിച്ച സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വലിയ തിരക്കാണ് റോഡുകളില്‍ അനുഭവപ്പെട്ടത്. വസന്ത കാലം എത്തുന്നതോടെ ജനങ്ങള്‍ കൂടുതല്‍ സഞ്ചാര സമയം ഉപയോഗപ്പെടുത്തും എന്നതിനാല്‍ പെട്രോളിനും ഡീസലിനും ആവശ്യകത വര്‍ധിക്കാനും സാധ്യതയേറി. ബംഗ്ലാദേശിലും മറ്റും സമാന സാഹചര്യം ഉണ്ടായപ്പോള്‍ ഇന്ത്യയടക്കം സഹായത്തിന് എത്തിയത് പോലെ യൂറോപ്പില്‍ ഇത്തരം ഒരു പ്രതിസന്ധി ഉണ്ടായാല്‍ ആര് ആരെയൊക്കെ സഹായിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്.

അതിനിടെ ബ്രിട്ടനില്‍ ഇന്ധന വില പിടിവിട്ട് പായുന്നതിന്റെ സര്‍വ്വ സാധ്യതകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ലിറ്ററിന് ശരാശരി 20 പെന്‍സ് വില വര്‍ധന ഇപ്പോള്‍ യുകെയില്‍ എവിടെയും ദൃശ്യമാണ്. ഡീസല്‍ ലിറ്ററിന് ശരാശരി 160 പെന്‍സ് ആയി മാറിയിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഓയില്‍ ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു യാത്ര ചെയ്തിട്ടില്ല എന്നതിനാല്‍ ആ സ്ഥിതി ഒരാഴ്ച കൂടി തുടര്‍ന്നാല്‍ എങ്ങനെ പിടിച്ചു നില്‍ക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ ബ്രിട്ടനെ തേടി എത്തിയിരിക്കുന്നത്. 

രണ്ടു മാസത്തേക്ക് പ്രതിസന്ധി മുന്നില്‍ കണ്ടു കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ബ്രിട്ടന് സാധിക്കണം എന്നാണ് സര്‍ക്കാരിന് ലഭിക്കുന്ന മുന്നറിയിപ്പ്. ഗാര്‍ഹിക ആവശ്യ ഇന്ധന പ്രൈസ് ക്യാപ് ജൂലൈ വരെ ആയതിനാല്‍ ജൂലൈയിലോ സെപ്റ്റംബറിലോ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല എന്നാണ് കീര്‍ സ്റ്റാര്‍മാര്‍ കഴിഞ്ഞ ദിവസം മാധ്യമ സംഘത്തോട് വിശദീകരിച്ചത്.

യുദ്ധ സാഹചര്യങ്ങള്‍ കോബ്ര യോഗത്തില്‍ അടക്കം ബ്രിട്ടന്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടെങ്കിലും അവശ്യ വസ്തുക്കളുടെ ലഭ്യത കുറവ് ഉണ്ടായേക്കും എന്ന് ഇത് ആദ്യമായാണ് ബ്രിട്ടന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. 

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതിന്റെ ദൂക്ഷ്യ ഫലം ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ അനുഭവിക്കുന്നത് വരും ദിവസങ്ങളില്‍ ആയിരിക്കും എന്നാണ് ഡൗണിങ് സ്ട്രീറ്റ് മുന്‍ ഇന്ധന ഉപദേശകനായ നിക് ബട്‌ലര്‍ പറയുന്നത്. ഇറാനുമായി സംസാരിച്ചു കടലിടുക്കില്‍ നിയന്ത്രണം ഒഴിവാക്കി എടുത്ത ഇന്ത്യന്‍ നയതന്ത്രം മറ്റു രാജ്യങ്ങള്‍ക്ക് ലഭിക്കാതെ പോയതിന്റെ പ്രസക്തി ഇപ്പോഴാണ് ലോകത്തിനു കൂടുതല്‍ വ്യക്തമാകുന്നത്. 

ഇന്ത്യ ഇന്ധന പ്രതിസന്ധി ഒഴിവാക്കി മുന്നോട്ടു പോകുമ്പോള്‍ ലോകം ഇന്ധന പ്രതിസന്ധിയില്‍ ഇഴയുന്ന കാഴ്ച ലോക ക്രമത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ കൂടിയാണ് വ്യക്തമാക്കി തരുന്നത്.

ബ്രിട്ടന്‍ നേരിടുന്ന പ്രതിസന്ധി ഇപ്പോള്‍ വിലയിരുത്തുന്നതിനേക്കാള്‍ വലുതായിരിക്കുമെന്നും ഗോര്‍ഡന്‍ ബ്രൗണ്‍ പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഇന്ധന ഉപയോഗ ഉപദേശകനായ പ്രൊഫ. നിക് വെളിപ്പെടുത്തുന്നു. ഇന്ധന ഉപയോഗത്തില്‍ റേഷനിംഗ് വേണ്ടി വരുമെങ്കിലും അവശ്യ സേവന വിഭാഗം, ഫുഡ് സപ്ലൈ ചെയിനുകള്‍, പോലീസ്, ആശുപത്രി സേവനം എന്നിവ ഒക്കെ ഒഴിവാക്കിയായിരിക്കും റേഷനിംഗ് നടപ്പാക്കുക.

സമീപ കാലത്തു ബ്രിട്ടനില്‍ ഇന്ധന റേഷനിംഗ് നടപ്പാക്കിയ ഓര്‍മ്മ ആര്‍ക്കും തന്നെ പങ്കിടാനില്ലെങ്കിലും ഏതാനും വര്‍ഷം മുന്‍പ് ഇന്ധന വിതരണ ടാങ്കര്‍ ഡ്രൈവര്‍മാര്‍ സമരം ചെയ്തപ്പോള്‍ സൈന്യത്തെ ഉപയോഗിച്ചു ഇന്ധന വിതരണം പൂര്‍ത്തിയാക്കിയപ്പോള്‍ ഏതാനും ദിവസം ഒറ്റത്തവണ 30 പൗണ്ടിന് ടാങ്കില്‍ നിറയ്ക്കാന്‍ അനുവദിക്കുന്ന സിസ്റ്റം യുകെയില്‍ ഏതാനും ദിവസത്തേക്ക് നടപ്പാക്കിയിരുന്നു. 

എന്നാല്‍ തൊട്ടടുത്ത പമ്പില്‍ പോയി വീണ്ടും 30 പൗണ്ടിന് നിറയ്ക്കാന്‍ സാധിക്കുമായിരുന്നതിനാല്‍ ഇതിനു റേഷനിംഗ് പോലെയുള്ള പ്രയാസം ഉപയോക്താക്കള്‍ക്ക് നേരിട്ടിരുന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !