ഇറാനെതിരെ സൈനിക ആക്രമണങ്ങളിൽ അഞ്ചുദിവസത്തെ ഇടവേള പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൻ: ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ 5 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്.

ട്രംപിന്റെ സമൂഹമാധ്യമമായ ട്രൂത്ത് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടുദിവസങ്ങളായി ഫലപ്രദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. 

ചർച്ചകളുടെ ഫലമായി ഇറാനിലെ ഊർജ സംരക്ഷണ പ്ലാന്റുകൾക്കും മറ്റും നടത്തിയ എല്ലാ സൈനിക നടപടികളും 5 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ പ്രതിരോധ വകുപ്പിനോട് നിർദേശിച്ചു’’– ട്രംപ് കുറിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന ചില കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (ഏകദേശം 18.8 കോടി രൂപ) ഈടാക്കാനാണ് തീരുമാനം. ഇസ്രയേൽ–യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കപ്പൽപ്പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇറാന്റെ തീരുമാനം.

ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ ട്രാൻസിറ്റ് ഫീസായാണ് ഈടാക്കുക. ഇത് ഇറാന്റെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്. യുദ്ധത്തിന് വലിയ വില നൽകേണ്ടതുണ്ട്’- ഇറാൻ പാർലമെന്റ് അംഗവും ഇറാനിയൻ ദേശീയ സുരക്ഷാ കമ്മിറ്റി അംഗവുമായ അലാദിൻ ബറോജെർഡി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്ങിനോട് (IRIB) പറഞ്ഞു. 

ടോൾ ഇതിനോടകം നടപ്പാക്കി തുടങ്ങിയെന്നാണ് വിവരം. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇറാൻ കൈക്കൊള്ളുന്ന നിർണായക തീരുമാനമാണിത്. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു പങ്കും ഹോര്‍മുസിലൂടെയാണ് കടന്നുപോകുന്നത്.നേരത്തെ. വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന ഇറാൻ ഗൾഫ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. 

കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണു ഭീഷണി. 48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. അതിനിടെ, ബഹ്റൈനിൽ വ്യാപക നാശത്തിനിടയാക്കിയ സ്ഫോടനം ഇറാന്റെ ആക്രമണത്തിൽ നിന്നല്ലെന്നു വ്യക്തമായി. 

ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈലാണു നാശമുണ്ടാക്കിയതെന്നു കണ്ടെത്തി. ഈ മാസം 9നു പുലർച്ചെയാണു മനാമയ്ക്കു സമീപമുള്ള സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടന്നത്.തിങ്കളാഴ്ച പുലർച്ചെ ഇസ്രയേലിൽ ഇറാൻ വീണ്ടും ആക്രമണം നടത്തി. ഇറാൻ മിസൈലുകൾ അയച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്നും ഇസ്രയേൽ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !