പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ചയാണ് പ്രധാനമന്ത്രിയുടെ പ്രധാന പൊതുപരിപാടി നടക്കുന്നതെങ്കിലും, ഇതിന്റെ മുന്നോടിയായുള്ള സുരക്ഷാ റിഹേഴ്‌സലുകൾ ഇന്ന് രാവിലെ 10 മണി മുതൽ തുടങ്ങുന്നതിനാലാണ് നിയന്ത്രണങ്ങൾ നേരത്തെയാക്കിയത്.
ഞായറാഴ്ച രാവിലെ മുതൽ പരിപാടി അവസാനിക്കുന്നത് വരെ നഗരത്തിലെ പ്രധാന റോഡുകളിൽ വാഹന ഗതാഗതം അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വടക്കഞ്ചേരി, ആലത്തൂർ ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾ ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിൽ പ്രവേശിക്കണം. എന്നാൽ ഇതേ ഭാഗത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ കണ്ണനൂർ വഴി തിരിഞ്ഞ് തിരുനെല്ലായിയും യാക്കരയും കടന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പിൻഭാഗത്തിലൂടെ വേണം പ്രവേശിക്കാൻ.
കോഴിക്കോട്, മണ്ണാർക്കാട് ഭാഗങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഒലവക്കോട്ടുനിന്ന് ബൈപ്പാസ് വഴി കൽമണ്ഡപത്തിലെത്തി ചന്ദ്രനഗർ വഴിയാണ് സ്റ്റാൻഡിലേക്ക് പോകേണ്ടത്. സ്വകാര്യ ബസുകൾ ശേഖരിപുരം, താരേക്കാട് വഴി മുനിസിപ്പൽ സ്റ്റാൻഡിലെത്തണം. യാത്രക്കാരെ ഇറക്കിയ ശേഷം വാഹനങ്ങൾ വന്ന വഴിയിലൂടെ തന്നെ തിരിച്ചുപോകണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.