രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; രണ്ട് ടാങ്കറുകളിലുമായി 90,000 ടണ്ണിലധികം എൽപിജി;

ന്യൂഡൽഹി: രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈർ ബിഡബ്ല്യു എൽമ് എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ ഹോർമുസ് കടന്ന് ഇപ്പോൾ ഓമാൻ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിങ് ഏജൻസികളുടെ ട്രാക്കിങ് ഡാറ്റ പറയുന്നു. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു. 

നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കപ്പലുകൾകൂടി ശനിയാഴ്ച ഹോർമുസ് കടന്നത്.

ഏതാണ്ട് 90,000 ടണ്ണിലധികം എൽപിജി (പാചകവാതകം) ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്. ഇത് രാജ്യത്തെ നിലവിലെ മൂന്ന് ദിവസത്തെ എൽപിജി ഇറക്കുമതി ആവശ്യകതയ്ക്ക് തുല്യമാണ്. റാസൽഖൈമയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന അഞ്ച് ഇന്ത്യൻ കപ്പലുകളിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ ഹോർമുസ് കടന്ന എൽപിജി ടാങ്കറുകളെന്നാണ് വിവരം.


ബിഡബ്ല്യു ടൈർ ബിപിസിഎല്ലിനും ബിഡബ്ല്യു എൽമ് എച്ച്പിസിഎല്ലിനും ചാർട്ടേർഡ് ചെയ്ത കപ്പലുകളാണ്. ന്യൂ മംഗലാപുരം, മുംബൈ തുറമുഖങ്ങളിലേക്കാകും ഈ കപ്പലുകൾ എത്തിച്ചേരുകയെന്നാണ് വിവരം. 20 ഇന്ത്യൻ കപ്പലുകൾ നിലവിൽ ഹോർമുസിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ ഒഴിഞ്ഞ കപ്പലുകളിലേക്ക് ഇന്ത്യ എൽപിജി കയറ്റിക്കൊണ്ടിരിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 


ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്താൻ എന്നീ അഞ്ച് 'സൗഹൃദ രാജ്യങ്ങളുടെ' ടാങ്കറുകൾക്ക് സുരക്ഷിതമായ യാത്ര അനുവദിക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നത്. അതേസമയം, ഇറാന്റെ ശത്രുക്കളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഉപരോധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !