ന്യൂഡൽഹി: രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈർ ബിഡബ്ല്യു എൽമ് എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ ഹോർമുസ് കടന്ന് ഇപ്പോൾ ഓമാൻ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിങ് ഏജൻസികളുടെ ട്രാക്കിങ് ഡാറ്റ പറയുന്നു. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു.
നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കപ്പലുകൾകൂടി ശനിയാഴ്ച ഹോർമുസ് കടന്നത്.
ഏതാണ്ട് 90,000 ടണ്ണിലധികം എൽപിജി (പാചകവാതകം) ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്. ഇത് രാജ്യത്തെ നിലവിലെ മൂന്ന് ദിവസത്തെ എൽപിജി ഇറക്കുമതി ആവശ്യകതയ്ക്ക് തുല്യമാണ്. റാസൽഖൈമയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന അഞ്ച് ഇന്ത്യൻ കപ്പലുകളിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ ഹോർമുസ് കടന്ന എൽപിജി ടാങ്കറുകളെന്നാണ് വിവരം.
ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്താൻ എന്നീ അഞ്ച് 'സൗഹൃദ രാജ്യങ്ങളുടെ' ടാങ്കറുകൾക്ക് സുരക്ഷിതമായ യാത്ര അനുവദിക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നത്. അതേസമയം, ഇറാന്റെ ശത്രുക്കളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഉപരോധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.