എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ഫേസ്ബുക്കിൽ കമന്റിട്ടു; പൊലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കമന്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍. പാങ്ങോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈശാഖൻ സതീശനെതിരെയാണ് തിരുവനന്തപുരം റൂറൽ പോലീസ് മേധാവി നടപടിയെടുത്തത്.

ഒരു മാധ്യമം നൽകിയ ‘വാമനപുരം ഇത്തവണ ആർക്കൊപ്പം’ എന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വൈശാഖൻ കമന്റിട്ടത്. വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ഡി.കെ മുരളി തന്നെ ഇത്തവണയും വിജയിക്കുമെന്നായിരുന്നു വൈശാഖന്റെ കമന്റ്. 

ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. 

സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും റൂറൽ എസ്.പി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !