പത്താം ക്ലാസ് വിദ്യാർഥി കനാലിൽ മുങ്ങിമരിച്ചു;

പെരുമ്പാവൂർ: വളയൻചിറങ്ങര ഐടിസിക്കു സമീപം പെരിയാർവാലി ഹൈ ലവൽ കനാലിൽ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പെരുമ്പാവൂർ കണ്ടന്തറയിൽ വാടകയ്ക്കു താമസിക്കുന്ന കോസർണ വീട്ടിൽ ജാസ്മിന്റെ ഏക മകൻ മുഹമ്മദ് റിനാസ് (15) ആണ് മരിച്ചത്. പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. 

എസ്എസ്എൽസി പരീക്ഷ കഴി‍ഞ്ഞു വീട്ടിൽ വന്ന ശേഷമാണ് കുളിക്കാൻ പോയത്. ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. വെള്ളം നിറഞ്ഞ കനാലിൽ 2 കൂട്ടുകാരോടൊപ്പമാണ് കുളിക്കാൻ ഇറങ്ങിയത്. 

മഴുവന്നൂർ പഞ്ചായത്ത് അംഗം റെജി, പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് സ്റ്റേഷൻ ഓഫിസറും സ്കൂബ ‍ഡ്രൈവറുമായ ബെന്നി മാത്യു എന്നിവർ ചേർന്നാണ് കുട്ടിയെ വെള്ളത്തിൽ നിന്ന് മുങ്ങിയെടുത്തത്. 

മുഹമ്മദ് റിനാസിന്റെ അവസാന പരീക്ഷ 30നായിരുന്നു. 


റിനാസിനെയും ഉമ്മ ജാസ്മിനെയും ഉപേക്ഷിച്ചു പിതാവ് വർഷങ്ങൾക്കു മുൻപ് പോയതാണ്. ഉമ്മയും മകനും മാത്രമായിരുന്നു താമസം. ഉമ്മയുടെ ഏക പ്രതീക്ഷയാണ് വളയൻചിറങ്ങരയിൽ പെരിയാർവാലി കനാലിലെ ഷട്ടറിനു സമീപം പൊലിഞ്ഞത്. പഠനത്തിൽ മികവും അച്ചടക്കവും പാലിച്ചിരുന്ന വിദ്യാർഥിയായിരുന്നു റിനാസ് എന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !