പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ സൈനിക സന്നാഹം വർദ്ധിപ്പിച്ച് അമേരിക്ക. ജപ്പാനിൽ നിന്യസിച്ചിരുന്ന യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക യുദ്ധക്കപ്പൽ പ്രത്യേക നിർദേശപ്രകാരം ഇറാൻ ദൗത്യത്തിനായി മേഖലയിൽ എത്തിച്ചേർന്നു.
2500 മറീനുകൾ ഉൾപ്പെടെ 3500-ലധികം സേനാംഗങ്ങളും, അത്യാധുനിക എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളും ഈ കപ്പലിലുണ്ട്. കരയിലും കടലിലും ഒരുപോലെ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് യുഎസ്എസ് ട്രിപ്പോളി.
ഇറാനിൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന കരയുദ്ധത്തിന് അമേരിക്ക പദ്ധതിയിടുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സൈന്യത്തെ നേരിട്ട് ഇറക്കാനുള്ള നീക്കത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ല.
പൂർണ്ണമായ അധിനിവേശത്തിന് പകരം, പ്രത്യേക ദൗത്യസംഘത്തെയും കരസേനയെയും ഉപയോഗിച്ചുള്ള മിന്നൽ ആക്രമണങ്ങൾക്കാണ് അമേരിക്ക ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യങ്ങൾ നേരിടാൻ സേന സജ്ജമാണെന്നും ഏത് അടിയന്തര ഘട്ടത്തിലും പ്രതികരിക്കാൻ പ്രസിഡന്റിന് മുന്നിൽ എല്ലാ സാധ്യതകളും തുറന്നിട്ടിട്ടുണ്ടെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ഈ ആക്രമണത്തിൽ 10 അമേരിക്കൻ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇതിനുപുറമെ യെമനിലെ ഹൂതികൾ കൂടി ഇറാനു പിന്തുണയുമായി രംഗത്തെത്തിയത് മേഖലയെ വലിയൊരു യുദ്ധഭീതിയിലേക്കാണ് നയിക്കുന്നത്. ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും അമേരിക്ക സൈന്യത്തിന്റെ ഈ വമ്പൻ നീക്കം ഇറാനു മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.