വിവിധ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് ഈയാഴ്ച ബംബർ;

യുകെ : കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയില്‍ ഒരു കൈത്താങ്ങായി എംപിമാര്‍ക്കും, വിവിധ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കും ഈയാഴ്ച ബംബര്‍ തുകയാണ് ലഭിക്കുന്നത്. ഇറാന്‍ പ്രതിസന്ധി മൂലം ഊര്‍ജ്ജ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ തയ്യാറല്ല എന്ന് കഴിഞ്ഞയാഴ്ച റെയ്ച്ചല്‍ റീവ്‌സ് പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ അഞ്ചു ശതമാനം ശമ്പള വര്‍ധനയുടെ ഭാഗമായി, കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയില്‍ എംപിമാരെ സഹായിക്കാന്‍ 3,300 പൗണ്ട് വീതം നല്‍കുകയാണ് റെയ്ച്ചല്‍ റീവ്‌സ്.

മന്ത്രിമാര്‍ക്കും ഈ തുക ബാധകമാകുമെന്നതിനാല്‍ പ്രധാനമന്ത്രിയും ചാന്‍സലറും ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ക്ക് എല്ലാം തന്നെ ഇത് ലഭിക്കും. പ്രഭുസഭയിലെ തിരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങള്‍ക്കും വര്‍ദ്ധനവിന്റെ പ്രയോജനം ലഭിക്കും അവരുടെ നികുതിരഹിത പ്രതിദിന വരുമാനം 390 പൗണ്ട് ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം, വിവിധ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് അവരുടെ ആനുകൂല്യങ്ങളില്‍ 6.2 ശതമാനത്തിന്റെ വര്‍ധനവ് ലഭിക്കും. പണപ്പെരുപ്പ നിരക്കിന്റെ ഇരട്ടിയോളം വരും വര്‍ധനവിന്റെ നിരക്ക്.


അടുത്തയാഴ്ച ലേബര്‍ സര്‍ക്കാര്‍ ടു ചൈല്‍ഡ് ബെനഫിറ്റ് ക്യാപ് എടുത്തു കളയുന്നതോടെ ആയിരക്കണക്കിന് തൊഴിലില്ലാത്ത കുടുംബങ്ങള്‍ക്ക് ആയിരക്കണക്കിന് പൗണ്ടിന്റെ അധിക വരുമാനം ലഭിച്ചു തുടങ്ങും. സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ ബ്രിട്ടീഷ് സമൂഹത്തെ രണ്ടു തട്ടുകളായി വിഭജിച്ചിരിക്കുകയാണെന്ന് ടാക്‌സ് പേയേഴ്‌സ് അലയന്‍സിലെ വില്യം യാര്‍വുഡ് ചൂണ്ടിക്കാട്ടുന്നു. ഒരു വിഭാഗത്തിന്റെ ജീവിതശൈലി സംരക്ഷിക്കുന്നതിനായി സാധാരണ തൊഴിലാളികള്‍ക്ക് അധികഭാരം ചുമലില്‍ ചുമക്കേണ്ടതായി വരുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

നികുതിദായകരുടെ നട്ടെല്ല് ഒടിയുന്ന രീതിയിലാണ് സര്‍ക്കാര്‍ അവരില്‍ നിന്നും കൂടുതല്‍ നികുതി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ബ്രിട്ടന്‍ അതിവേഗം ഒരു ദ്വിതല സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് രാഷ്ട്രീയക്കാരെയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെയും സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കുമ്പോള്‍, നികുതി നല്‍കുന്ന, അധ്വാനിക്കുന്ന വര്‍ഗ്ഗത്തിനു മേല്‍ വരുന്ന സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കുകയാണ്, അദ്ദേഹം പറയുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാതെ മരവിപ്പിക്കണം എന്നും യാര്‍വുഡ് ആവശ്യപ്പെടുന്നു. അതോടൊപ്പം എം പിമാരുടെ വേതനവും ജി ഡി പി പെര്‍ ക്യാപിറ്റയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എംപിയെന്ന നിലയില്‍ ലഭിക്കുന്ന വേതനം മുഴുവന്‍ ചാരിറ്റികള്‍ക്കായി നല്‍കുന്ന ഗ്രെയ്റ്റ് യാര്‍മത്ത് എം പി റുപ്പര്‍ട്ട് ലോ പറയുന്നത് തന്റെ നിയോജകമണ്ഡലത്തിലെ നികുതിദായകര്‍ മാത്രമാണ് എം പി മാരുടെ വേതനം വര്‍ധിപ്പിക്കുന്നത് വഴി പ്രയോജനം ലഭിക്കുന്ന നികുതിദായകര്‍ എന്നാണ്.

എംപിമാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍, വേതനം വര്‍ധിപ്പിക്കുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍, സത്യത്തില്‍ അങ്ങനെയല്ല സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വഞ്ചകരും, തട്ടിപ്പുകാരുമൊക്കെ വളര്‍ന്നു വരുന്ന രീതിയിലുള്ള ഒരു രീതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറയുന്നു. പണപ്പെരുപ്പ നിരക്ക് മൂന്നു ശതമാനമായിരിക്കെ എം പിമാര്‍ക്ക് അഞ്ചു ശതമാനം ശമ്പള വര്‍ധനവ് നല്‍കിയത് തീര്‍ത്തും അന്യായമാണെന്ന വികാരം ശക്തമാവുകയാണ്. പ്രത്യേകിച്ചും നഴ്‌സുമാര്‍ക്ക് വെറും 3.3 ശതമാനം ശമ്പള വര്‍ധനവ് മാത്രം നല്‍കിയ സാഹചര്യത്തില്‍ എംപിമാരുടെ ശമ്പള വര്‍ധനവിനെതിരെ ജനരോഷം ശക്തമാവുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !