തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചു; രജിസ്റ്റർ ചെയ്തത് 12 കേസുകൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം സൈബർ ഇടങ്ങളിലെ നിയമലംഘനങ്ങൾ തടയാൻ കർശന നിരീക്ഷണവുമായി പോലീസ്. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 12 കേസുകൾ രജിസ്റ്റർ ചെയ്തു. 

സൈബർ ആസ്ഥാനത്തും വിവിധ പോലീസ് സ്റ്റേഷനുകളിലുമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ 299 വിവാദ പോസ്റ്റുകൾ കണ്ടെത്തി. ഇതിൽ 267 എണ്ണവും സൈബർ ഓപ്പറേഷൻസ് വിഭാഗം ഇടപെട്ട് നീക്കം ചെയ്തു. 108 അംഗങ്ങളുള്ള പ്രത്യേക സംഘമാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിക്കുന്നത്. 

അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കാൻ 16 അംഗങ്ങളുള്ള അത്യാധുനിക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. സൈബർ ഓപ്പറേഷൻസ് എഡിജിപിക്കാണ് മുഴുവൻ നിരീക്ഷണത്തിന്റെയും മേൽനോട്ട ചുമതല.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !