ഡൽഹി: ആഭ്യന്തര വിമാനങ്ങളിലെ 60 ശതമാനം സീറ്റുകളിലെങ്കിലും അധിക നിരക്ക് ഈടാക്കാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ വിമാനക്കമ്പനികൾ ശക്തമായ എതിർപ്പുമായി രംഗത്ത്.
ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ആണ് സർക്കാരിന് കത്തയച്ചത്. ഈ നീക്കം വ്യോമയാന മേഖലയ്ക്ക് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ 20 ശതമാനം സീറ്റുകൾ മാത്രമാണ് യാത്രക്കാർക്ക് അധിക ചാർജ് ഇല്ലാതെ തിരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഇത് 60 ശതമാനമായി ഉയർത്തണമെന്ന ഡി.ജി.സി.എ നിർദ്ദേശമാണ് വിമാനക്കമ്പനികളെ ചൊടിപ്പിച്ചത്. സീറ്റ് തിരഞ്ഞെടുക്കുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം കമ്പനികളുടെ പ്രവർത്തന ലാഭത്തിൽ നിർണ്ണായകമാണെന്നും, ഇന്ധനവിലയും വിമാനത്താവള ചാർജുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഈ വരുമാനത്തെ നിയന്ത്രിക്കുന്നത് വാണിജ്യ മാതൃകകളെ തകർക്കുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഇന്ധനച്ചെലവ് വർദ്ധിക്കുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നുവെന്ന് കമ്പനികൾ പറയുന്നു. സർക്കാരിന്റെ ഈ തീരുമാനം നടപ്പിലാക്കുകയാണെങ്കിൽ, വരുമാന നഷ്ടം നികത്താൻ അടിസ്ഥാന ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കേണ്ടി വരും. ഇത് സീറ്റ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്ത യാത്രക്കാരെപ്പോലും ബാധിക്കുമെന്നും എല്ലാ യാത്രക്കാരും ഉയർന്ന നിരക്ക് നൽകേണ്ടി വരുമെന്നും വിമാനക്കമ്പനികൾ കത്തിൽ വ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.