വാണിയംകുളം: ഇന്നലെ നറുക്കെടുത്ത സമ്മർ ബംപർ ലോട്ടറി ടിക്കറ്റുകൾ ഉൾപ്പെടെ ലോട്ടറിക്കടയിൽ ടിക്കറ്റ് മോഷണം. 31 സമ്മർ ബംപർ ഉൾപ്പെടെ 11,750 രൂപയുടെ ടിക്കറ്റുകളും 3500 രൂപയുമാണ് മോഷണം പോയത്.
വാണിയംകുളം കോതകുറുശ്ശി റോഡിനു സമീപത്തെ ‘കുബേരൻ ലോട്ടറീസ്’ എന്ന കടയിലായിരുന്നു മോഷണം.
കണ്ണിയംപുറം സ്വദേശിയായ സൂരജിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വെള്ളിയാഴ്ച രാത്രി 7നും ശനിയാഴ്ച രാവിലെ 6.30നും ഇടയിലുള്ള സമയത്തായിരുന്നു മോഷണം.
കടയുടമയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഫൊറൻസിക് സംഘവും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.