അപകടങ്ങൾ തുടർക്കഥയാകുന്നു; ഓണക്കൂർ ചിന്മയ പെരിയപ്പുറം റൂട്ടിൽ ഇന്നലെ ഉച്ചയ്ക്കു കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു;

പിറവം: ഓണക്കൂർ ചിന്മയ പെരിയപ്പുറം റൂട്ടിൽ ഇന്നലെ ഉച്ചയ്ക്കു കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ പെരിയപ്പുറം ഇലവനാക്കുഴിയിൽ സോമന്റെ മരണം മേഖലയിലെ വർധിച്ചു വരുന്ന അപകടങ്ങളുടെ തുടർച്ചയാകുകയാണ്. ലോറികളും മറ്റും സൃഷ്ടിക്കുന്ന അപകടങ്ങൾക്ക് പിന്നാലെയാണ് ഇരുചക്രവാഹനങ്ങളും കാറുകളും ഭീഷണിയാകുന്നത്.  

ഒരേ ദിശയിൽ വന്നിരുന്ന കാർ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ തട്ടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സോമനെ കൊച്ചിയിലെ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ നാട്ടുകാരും വിദ്യാർഥികളും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ പെരിയപ്പുറം സ്വദേശി ബിനോജ് ജോർജിനും പരുക്കേറ്റു. ഇദ്ദേഹത്തെയും ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. സോമന്റെ മരണ വാർത്ത അറിഞ്ഞു പ്രകോപിതരായ നാട്ടുകാരും ഓട്ടോ തൊഴിലാളികളും സർവകലാശാലയുടെ കവാടം ഉപരോധിച്ചു. വിവരമറിഞ്ഞു പൊലീസ് എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ശമിച്ചില്ല. ഇതിനിടെ സർവകലാശാലയിലേക്കുള്ള പ്രവേശനകവാടം അടച്ചു. ക്യാംപസിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്കും പുറത്തിറങ്ങാനായില്ല.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ്, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബാബു, വൈസ് പ്രസിഡന്റ് ആശിഷ് മാങ്കൂട്ടത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും നാട്ടുകാരും നടത്തിയ ചർച്ചയെ തുടർന്നാണു മണിക്കൂറുകൾക്കു ശേഷം സംഘർഷത്തിന് അയവുണ്ടായത്. സ്ഥലത്തു പൊലീസ് കാവൽ തുടരുകയാണ്. കാർ ഓട്ടോറിക്ഷയിൽ തട്ടി ഓട്ടോ ഡ്രൈവർ മരിച്ചു പിറവം ∙ ഓണക്കൂർ പെരിയപ്പുറം റൂട്ടിൽ കാർ ഓട്ടോറിക്ഷയിൽ തട്ടിയുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ പെരിയപ്പുറം ഇലവനാക്കുഴിയിൽ സോമൻ (59) മരിച്ചു. കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥനാണ്. ഇന്നലെ ഉച്ചയ്ക്കു ഒന്നരയോടെയായിരുന്നു അപകടം. ചിന്മയ ജംക്‌ഷനിൽ നിന്ന് ഓണക്കൂർ പാലം ഭാഗത്തേക്കു വരികയായിരുന്നു സോമൻ. ഇതിനിടെ പിന്നാലെ എത്തിയ കാർ മറികടക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ തട്ടി. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു.


ഓട്ടോറിക്ഷയുടെ അടിയിൽ പെട്ടു സാരമായി പരുക്കേറ്റ സോമനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ഓണക്കൂർ ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ വിദ്യാർഥികളാണു കാറിൽ സഞ്ചരിച്ചിരുന്നത്. അപകടത്തെ തുടർന്നു ഇവർക്കെതിരെ പ്രതികരിച്ച നാട്ടുകാരിൽ ചിലർക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായതായി പരാതി ഉണ്ട്. പൊലീസ് സ്ഥലത്തെത്തിയിരുന്നു. സോമന്റെ മരണവാർത്ത അറിഞ്ഞതോടെ നാട്ടുകാർ സർവകലാശാല കവാടം ഉപരോധിച്ചു പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നായിരുന്നു ആവശ്യം. ഇതിനിടെ, കാറിൽ സഞ്ചരിച്ചിരുന്ന 2 വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി. മറ്റു 2 പേരെക്കൂടി പൊലീസ് സർവകലാശാലയിൽനിന്നു സ്റ്റേഷനിലേക്കു കൊണ്ടുപോയി. അപകടത്തിനിടയാക്കിയ വിദ്യാർഥികൾക്കെതിരെ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നു സർവകലാശാല വ്യക്തമാക്കി. സോമന്റെ കുടുംബത്തിന്റെ പരാതി പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു. സോമന്റെ സംസ്കാരം പിന്നീട്. ഭാര്യ: റാണി വടയാർ. മക്കൾ: ആതിര (അയർലൻഡ്), ആശിഷ് (ആക്സിസ് ബാങ്ക്, പാലക്കാട്). മരുമകൻ: പെരുമ്പടവം അവർമ കൊളമ്പുള്ളിൽ അഖിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !