കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും സുരക്ഷയോടും കൂടി പ്രവർത്തിക്കുന്ന പെർപ്ലെക്സിറ്റി പേഴ്സണൽ കംപ്യൂട്ടർ വിപണിയിൽ;

വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ പെർപ്ലെക്സിറ്റി. 'പെർപ്ലെക്സിറ്റി കമ്പ്യൂട്ടർ' പുറത്തിറക്കി ആഴ്ചകൾക്ക് ശേഷം, ഉപയോക്താക്കൾക്ക് വേണ്ടി ഒരു 'പേഴ്സണൽ കമ്പ്യൂട്ടർ' അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. നിങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു ഡിജിറ്റൽ പ്രോക്സി എന്നാണ് ഈ എഐ ഏജന്റിനെ കമ്പനി വിശേഷിപ്പിക്കുന്നത്.


ഏത് ഉപകരണത്തിലും എവിടെയിരുന്നും നിങ്ങളുടെ എല്ലാ ടൂളുകളും ജോലികളും ഫയലുകളും ഏകോപിപ്പിക്കാൻ ഈ എഐ ഏജൻ്റിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. മാക്ക് മിനിയിൽ പ്രവർത്തിക്കുന്ന പെർപ്ലെക്സിറ്റി പേഴ്സണൽ കംപ്യൂട്ടർ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും സുരക്ഷയോടും കൂടിയാണ് പ്രവർത്തിക്കുന്നത്. ഓരോ സെഷൻ്റെയും പൂർണ്ണമായ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഓഡിറ്റ് ട്രയൽ ഈ എഐ ഏജൻ്റിലുണ്ട്. കൂടാതെ, അതീവ ജാഗ്രത വേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് ഉപയോക്താവിൻ്റെ അനുമതിയും ഇതിന് ആവശ്യമാണ്.


ഒരു വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തുക, ഇമെയിലുകൾ എഴുതുക, മോർണിംഗ് ബ്രീഫുകൾ തയ്യാറാക്കുക തുടങ്ങിയ ജോലികൾ പൂർത്തിയാക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. ക്ലോഡ്, ജെമിനി , ഗ്രോക്ക് തുടങ്ങിയ ഏറ്റവും പുതിയ ലാർജ് ലാംഗ്വേജ് മോഡലുകളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാനുള്ള അവസരം ഉപയോക്താക്കൾക്കുണ്ട്. അതോടൊപ്പം ഒന്നിലധികം മോഡലുകൾ പരസ്പരം സംവദിക്കുന്ന രീതിയിൽ ഉപയോഗിക്കാനും സാധിക്കും. റീസണിങിന് വേണ്ടി ക്ലൗഡ് പ്രൊസസിങ് ആണ് പെർപ്ലെക്സിറ്റി പേഴ്സണൽ കംപ്യൂട്ടർ ഉപയോഗിക്കുന്നത്. അപ്പോഴും ഉപകരണത്തിലെ ഫയലുകളിലേക്കും ഇൻസ്റ്റാൾ ചെയ്ത ആപ്പുകളിലേക്കും അതിന് പ്രവേശനമുണ്ടാവും. 


നിലവിൽ വെയ്റ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് പെർപ്ലെക്സിറ്റി പിസി ലഭ്യമാക്കുന്നത്. മാത്രവുമല്ല, പെർപ്ലെക്സിറ്റി മാക്സ് വരിക്കാർക്ക് മാത്രമാണ് ഇത് ലഭിക്കുക. ഈ സബ്സ്ക്രിപ്ഷൻ എടുക്കാൻ 200 ഡോളർ വേണ്ടിവരും. 10000 പ്രതിമാസ കംപ്യൂട്ട് ക്രെഡിറ്റാണ് ഇതിനൊപ്പമുണ്ടാവുക. തുടക്കത്തിൽ മാക്കിൽ മാത്രമാണ് ഈ സേവനം ലഭിക്കുക. എന്റർപ്രൈസ് വേർഷൻ അവതരിപ്പിക്കാനുള്ള ജോലികൾ നടക്കുന്നുണ്ട്. പേർപ്ലെക്സിറ്റി പിസിയ്ക്കൊപ്പം എന്റർപ്രൈസ് കംപ്യൂട്ടറും കോമറ്റ് എന്റർപ്രൈസും കമ്പനി അവതരിപ്പിച്ചു. കൂടാതെ സെർച്ച്, ഏജന്റ്, എംബെഡിങ്സ്, സാൻഡ്ബോക്സ് എന്നീ എപിഐകളും ഒപ്പമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !