പാചകവാതക ക്ഷാമം ഇന്ത്യൻ കോഫി ഹൗസ് ശൃംഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു; സ്റ്റോക്ക് ഒന്നുരണ്ട് ദിവസത്തേക്കു മാത്രം

തൃശ്ശൂർ: സംസ്ഥാനത്ത് അനുഭവപ്പെടുന്ന പാചകവാതക ക്ഷാമം ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസ് ശൃംഖലയെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പല ശാഖകളിലും ഒന്നുരണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നത്.


ലഭ്യമായ ഇന്ധനം ലാഭിക്കുന്നതിനായി മെനുവിൽ വിപുലമായ മാറ്റങ്ങൾ വരുത്താൻ കോഫി ഹൗസ് മാനേജ്‌മെന്റ് നിർബന്ധിതരായിരിക്കുകയാണ്. ഉച്ചയ്ക്ക് ഊണ് ലഭിക്കില്ലെങ്കിലും ബിരിയാണി ലഭ്യമാകും. ദോശ, നെയ്‌റോസ്റ്റ് തുടങ്ങിയവ മെനുവിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കി. ഉച്ചയ്ക്ക് 12 മുതൽ 3 വരെ ചായയും കാപ്പിയും നൽകില്ല. കട്‌ലറ്റ്, വട തുടങ്ങിയ വിഭവങ്ങൾ നിലവിൽ ലഭ്യമാണ്.

പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ വിറക് അടുപ്പുകൾ ഉപയോഗിച്ച് പുറത്തുനിന്ന് ഭക്ഷണം തയ്യാറാക്കി എത്തിക്കാനും തമിഴ്‌നാട്ടിൽ നിന്ന് സിലിണ്ടറുകൾ എത്തിക്കാനും കോഫി ഹൗസ് അധികൃതർ ശ്രമിക്കുന്നുണ്ട്. 45 ശാഖകളിലായി പ്രതിമാസം അയ്യായിരത്തോളം സിലിണ്ടറുകളാണ് ഇവർക്ക് ആവശ്യമായി വരുന്നത്.


സാധാരണക്കാരുടെ ആശ്രയമായ ഇടത്തരം ചായക്കടകളെയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. പാചകവാതകം ലാഭിക്കാൻ ലൈവ് ആയി ചായ അടിക്കുന്നത് നിർത്തി, മുൻകൂട്ടി ഉണ്ടാക്കിയ ചായ കെറ്റിലുകളിൽ നൽകുകയാണ് പലരും ചെയ്യുന്നത്. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് ഹോട്ടൽ ഉടമകൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !