തെൻഡുൽക്കറെ ഇന്ത്യൻ ടീമിൽനിന്നു പുറത്തിരുത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിച്ചിരുന്നു; സന്ദീപ് പാട്ടീൽ

തെൻഡുൽക്കറെ ഇന്ത്യൻ ടീമിൽനിന്നു പുറത്തിരുത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിച്ചിരുന്നു; സന്ദീപ് പാട്ടീൽ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ ഇന്ത്യൻ ടീമിൽനിന്നു പുറത്തിരുത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിച്ച സമയത്തെ വിവരങ്ങൾ വെളിപ്പെടുത്തി മുൻ സിലക്ടർ സന്ദീപ് പാട്ടീൽ. 


ടീമിൽനിന്ന് പുറത്താകുന്ന കാര്യം അറിഞ്ഞപ്പോൾ സച്ചിൻ വലിയ ഞെട്ടലിലായിരുന്നെന്ന് സന്ദീപ് പാട്ടീൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. 24 വർഷത്തോളം നീണ്ട കരിയറിൽ ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ റൺസ് നേടിയ താരമായാണ് സച്ചിൻ കരിയർ അവസാനിപ്പിച്ചത്. 2013 നവംബറിൽ വെസ്റ്റിൻഡീസിനെതിരെയാണ് സച്ചിൻ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്.


എന്നാൽ ഇതിനും മുൻപു തന്നെ സച്ചിനെ ടീമിൽനിന്നു പുറത്തിരുത്താൻ ബിസിസിഐ ആലോചിച്ചിരുന്നതായാണു പുറത്തുവരുന്ന വിവരം. 2012 സമയത്ത് ബിസിസിഐ സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്നു പാട്ടീൽ. 


‘‘എന്താണു നിങ്ങളുടെ പ്ലാൻ? കമ്മിറ്റി നിങ്ങൾക്കു പകരക്കാരനെ തേടുകയാണ് എന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. സച്ചിൻ ഞെട്ടിപ്പോയി. ഞാൻ കാര്യമായിട്ടാണോ പറയുന്നതെന്നു ചോദിച്ചു. ഞാന്‍ അതെയെന്ന മറുപടി നൽകി.’’-പാട്ടീൽ വ്യക്തമാക്കി. ‘‘സിലക്ടർമാർക്ക് ഒരു താരത്തെ പുറത്താക്കാം. പക്ഷേ ഒരു താരത്തോട് കരിയർ അവസാനിപ്പിക്കണമെന്ന് പറയാൻ സാധിക്കില്ല. സച്ചിന് തുടരാനാണു താൽപര്യമെന്നു പറഞ്ഞു. ഞങ്ങൾ അതു ശരിവച്ചു.’’- പാട്ടീൽ പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network