ഇന്ത്യയിൽനിന്നും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വാങ്ങാൻ ഇന്തൊനീഷ്യ; മാസങ്ങൾക്കകം ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിടും

ന്യൂഡൽഹി∙ ഇന്ത്യയിൽനിന്നും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വാങ്ങാൻ ഇന്തൊനീഷ്യ തീരുമാനിച്ചു. ഇതിനായുള്ള പണമിടപാടുകളിലേക്കു രാജ്യം കടന്നതായി റോയിട്ടേഴ്സ് അറിയിച്ചു. 

അടുത്ത 2–3 മാസങ്ങൾക്കകം ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിടും. ഇന്തൊനീഷ്യൻ പ്രതിരോധ മന്ത്രി 2025 നവംബറിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു.

2022ൽ മറ്റൊരു തെക്കുകിഴക്കനേഷ്യൻ രാജ്യമായ ഫിലിപ്പീൻസ് ഇന്ത്യയിൽനിന്നും ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കിയിരുന്നു.

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്കു കുതിക്കുന്ന ലോകത്തിലെ ഏക സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. 

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ്, ഓപ്പറേഷൻ സിന്ദൂറിലടക്കം ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുശേഷം ഒട്ടേറെ രാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !