വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി ദമ്പതികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവം; പ്രതി പിടിയില്‍

കൊച്ചി: ദമ്പതികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച്‌ പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലില്‍ എല്‍ദോസ്(48)നെയാണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

മാമലക്കണ്ടം സ്വദേശി എല്‍ദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതി മറ്റൊരാളെ മർദിക്കുന്നത് അക്രമണത്തിന് ഇരയായ വ്യക്തി തടയുകയും മൊബൈലില്‍ പകർത്തുകയും ചെയ്തു.

 ഇതിന്റെ വൈരാഗ്യത്തില്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി ആസിഡ് ആക്രമണം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എ ഷൈൻ കുമാർ എസ്‌ഐമാരായ കെ.കെ രാജേഷ്, പിഎ സിബി, 

എഎസ്‌ഐമാരായ കെ.പി സജി, ഷിനോജ്, ടി.പി ജോളി,ബേസില്‍ ജോസഫ്, സിപിഒമാരായ എ.ജെ ജിസ്മോൻ, പി.കെ ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !