നാട്ടികയിൽ പേയ്മെന്റ് സീറ്റ്; പാർട്ടി സീറ്റ് തന്നില്ലെങ്കിലും താൻ മത്സരിക്കും; സി.സി. മുകുന്ദൻ എംഎൽഎ

തൃശൂർ: നാട്ടികയിൽ പേയ്മെന്റ് സീറ്റെന്ന ആരോപണവുമായി സി.സി. മുകുന്ദൻ എംഎൽഎ. പാർട്ടി സീറ്റ് തന്നില്ലെങ്കിലും താൻ മത്സരിക്കും. മോശം പ്രകടനം നടത്തിയ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ല. 

ഗീതയ്ക്ക് പണം പിരിച്ചു നൽകാനുള്ള കഴിവുണ്ട്. സിപിഐയിലെ വിഭാഗീയത കാരണമാണ് താൻ ഒഴിവാക്കപ്പെടുന്നതെന്നും മുകുന്ദൻ ആരോപിച്ചു.


‘‘സിപിഐ സ്ഥാനാർഥിയെ തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. ഒരുപാട് മോശം പേര് കേട്ട ശേഷമാണ് അവരെ കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം അവരെ മാറ്റിയാണ് എന്നെ സ്ഥാനാർഥിയാക്കിയത്. കുറേ കഴിയുമ്പോൾ പറയാം. സാമ്പത്തിക ആരോപണങ്ങൾ ഉൾപ്പെടെയുണ്ട്’’ – സി.സി. മുകുന്ദൻ പറഞ്ഞു.

ഇതോടെ സിപിഐ വിട്ട് സി.സി. മുകുന്ദൻ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഉറപ്പായി. രണ്ട് ദിവസത്തിനകം തൃശൂരിൽ വാർത്താസമ്മേളനം വിളിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാണ് മുകുന്ദന്റെ നീക്കം. രണ്ടുതവണ നാട്ടിക എംഎൽഎ ആയിരുന്നു ഗീതാ ഗോപിനാഥ്. ഗീതാ ഗോപിനാഥിനെ മാറ്റി മുകുന്ദനെ സ്ഥാനാർഥിയാക്കാൻ ചരടുവലിച്ച നേതാക്കളാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !