നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് സിറ്റിങ് എംഎൽഎ എം.മുകേഷ് മത്സരിക്കില്ല; എസ്.ജയമോഹനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിൽ ചുവരെഴുത്തുകൾ;

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് സിറ്റിങ് എംഎൽഎ എം.മുകേഷ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കില്ലെന്നുറപ്പായി. എസ്.ജയമോഹനു വേണ്ടി സിപിഎം പ്രചാരണം ആരംഭിച്ചു. എസ്.ജയമോഹനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം മണ്ഡലത്തിൽ ചുവരെഴുത്തുകളും ആരംഭിച്ചു. സിപിഎമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പാണ് ഈ നീക്കം.

സിപിഎം കൊല്ലം ജില്ലാ ആക്ടങ് സെക്രട്ടറികൂടിയാണ് ജയമോഹൻ. 2006 മുതൽ എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായി നിലകൊള്ളുന്ന ഇടമാണ് കൊല്ലം. 2021-ൽ നേരിയ ഭൂരിപക്ഷത്തിനാണ് മുകേഷിന് ജയിക്കാനായത്. 2072 വോട്ടിന്. അന്ന് ഡി.സി.സി. പ്രസിഡന്റായിരുന്ന ബിന്ദുകൃഷ്ണയാണ് കോൺഗ്രസിനായി രംഗത്തിറങ്ങിയത്. 

2016-ൽ 17,611 ആയിരുന്നു മുകേഷിന്റെ ഭൂരിപക്ഷം. ഇത്തവണയും ബിന്ദുകൃഷ്ണ കോൺഗ്രസിന്റെ സാധ്യതാ പട്ടികയിലിടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ കോട്ടകൾ തകർക്കാനായതിന്റെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ്. ഇത്തവണ കൊല്ലം മണ്ഡലത്തിൽ രംഗത്തിറങ്ങുന്നത്. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൊല്ലം നിയമ സഭാമണ്ഡലം യു.ഡി.എഫിനൊപ്പംതന്നെയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !