അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായി അഞ്ച് പ്രമുഖ രാജ്യങ്ങളിൽ നിന്ന് അമേരിക്കയ്ക്ക് നേരെ ആണവഭീഷണി;

ലോകത്തെ അഞ്ച് പ്രമുഖ രാജ്യങ്ങളിൽ നിന്ന് അമേരിക്കയ്ക്ക് നേരെ വൻതോതിലുള്ള ആണവഭീഷണിയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത്. 2026-ലെ ‘ആന്വൽ ത്രെറ്റ് അസ്സെസ്മെന്റ്’ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് രഹസ്യാന്വേഷണ വിഭാഗം മേധാവി തുൾസി ഗബാർഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.


അമേരിക്കയെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകളുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് പ്രവചിക്കുന്നത്. 2025-ൽ 3,000 ആയിരുന്ന മിസൈലുകളുടെ എണ്ണം 2035-ഓടെ 16,000 ആയി കുതിച്ചുയരുമെന്ന് തുൾസി ഗബ്ബാർഡ് ചൂണ്ടിക്കാട്ടി. റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെപ്പോലും മറികടക്കാൻ ശേഷിയുള്ള അതിനൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.


ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾക്ക് ഇതിനകം തന്നെ അമേരിക്കൻ മണ്ണിൽ എത്താൻ കഴിയുമെന്നും, അവർ റഷ്യയുമായും ചൈനയുമായും ചേർന്ന് ആണവശേഖരം വർദ്ധിപ്പിക്കുന്നത് ആഗോള സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പാകിസ്ഥാൻ വികസിപ്പിക്കുന്ന ഐസിബിഎമ്മുകളും അവിടെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനകളും അമേരിക്കയ്ക്ക് തലവേദനയാകുന്നുണ്ട്.


അതേസമയം, ഇറാൻ വിഷയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദങ്ങളിൽ നിന്ന് വ്യത്യസ്തമായ നിരീക്ഷണമാണ് ഗബാർഡ് പങ്കുവെച്ചത്. ഇറാൻ ആണവായുധ നിർമ്മാണത്തിന് തൊട്ടടുത്തെത്തിയെന്ന് ട്രംപ് അവകാശപ്പെടുമ്പോൾ, 2025 ജൂണിലെ അമേരിക്ക-ഇസ്രയേലി ആക്രമണത്തിന് ശേഷം ഇറാൻ യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടില്ലെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !