അയർലണ്ട്: ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും ഐക്യവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയുടെ പുതിയ എക്സിക്യൂട്ടീവ് കൌൺസിൽ അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: ദിനിൽ പീറ്റർ
കോർഡിനേറ്റർ: സ്മിത വർഗീസ്
സെക്രട്ടറി: ഷാനവാസ് ഇസ്മായേൽ
ട്രെഷറർ: സച്ചിൻ ദേവ്
വൈസ് പ്രസിഡന്റ്: ഫിവിൻ തോമസ്
ജോയിൻ സെക്രട്ടറി: ബിപിൻ ചന്ദ്
ബിസിനസ് ഫോറം : ജോസ്‌മോൻ ഫ്രാൻസിസ്
സ്പോർട്സ്: സജി ചെറിയാൻ
പി ആർ & മീഡിയ കോർഡിനേറ്റർ: അജീഷ് ജോസഫ്
വിമൻസ് ഫോറം: ഖദീജ ഖാദർ
ആർട്ട് ആൻഡ് കൾച്ചർ: ലിനി എൽവിൻ
എക്സിക്യൂട്ടീവ് അംഗങ്ങൾ:
ജോസ് ജോസഫ്, സന്ദീപ് സുരേന്ദ്രൻ, സ്റ്റീഫൻ ലൂക്കോസ്, അഭിലാഷ് സുകുമാരൻ, സോമി തോമസ്, ശ്രേയസ് ജോസഫ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
അയർലണ്ടിലെ മലയാളി സമൂഹത്തിനിടയിൽ ഐക്യം വർദ്ധിപ്പിക്കുന്നതിനും കേരളത്തിന്റെ തനതായ സംസ്കാരവും പാരമ്പര്യവും ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കുന്നതിനും പുതിയ കമ്മിറ്റി മുൻഗണന നൽകും. വരും ദിവസങ്ങളിൽ വിപുലമായ സാംസ്കാരിക പരിപാടികൾ, സാമൂഹിക സംഗമങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കാനാണ് കമ്മിറ്റിയുടെ പദ്ധതി. അയർലണ്ടിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്നതിൽ സംഘടന ഇതിനോടകം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചക്കും ഐക്യത്തിനും വേണ്ടി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് അറിയിച്ചു. പുതിയ കമ്മിറ്റിയുടെ രൂപീകരണത്തിൽ പ്രവാസി സമൂഹത്തിലെ വിവിധ പ്രമുഖർ അഭിനന്ദനങ്ങൾ അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.