പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകൾ അടച്ചുപൂട്ടലിലേയ്ക്ക്

തൊടുപുഴ:  പാചകവാതകം ലഭിക്കാതായതോടെ ഷട്ടറിടുന്ന ഹോട്ടലുകളുടെ എണ്ണം ജില്ലയിൽ കൂടി. ഇനങ്ങൾ കുറച്ച് അടച്ചുപൂട്ടൽ പരമാവധി ഒഴിവാക്കാൻ ചില ഹോട്ടലുകൾ ശ്രമിക്കുന്നുണ്ടെങ്കിലും എത്ര ദിവസത്തേക്ക് പിടിച്ചു നിൽക്കാനാകുമെന്ന് പറയാനാകില്ല. 


ഗ്രാമപ്രദേശങ്ങളിൽ ചെറിയ ചായക്കടകൾ പോലും അടച്ചിടുകയോ പ്രവർത്തന സമയം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ജില്ലയിൽ യാത്ര ചെയ്യുന്നവർ ലഘുഭക്ഷണമെങ്കിലും കയ്യിൽ കരുതണമെന്ന സ്ഥിതിയാണ്. ജില്ലാ ആസ്ഥാനത്ത് പ്രതിസന്ധി രൂക്ഷം ജില്ലാ ആസ്ഥാന മേഖലയിലെ വിവിധ ടൗണുകളിൽ ഹോട്ടലുകളുടെ പ്രവർത്തനം അവതാളത്തിലായി. തോപ്രാംകുടി ടൗണിലെ എല്ലാ ഹോട്ടലുകളും അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളായപ്പോൾ മുരിക്കാശേരിയിലും കഞ്ഞിക്കുഴിയിലും കരിമ്പനിലും തടിയമ്പാടും ചെറുതോണിയിലും പൈനാവിലും തങ്കമണിയിലുമെല്ലാം പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. ടൗണുകളിൽ ഇടവിട്ട് ഹോട്ടലുകൾ പ്രവർത്തനരഹിതമാകുന്നുണ്ടെന്നു വ്യാപാരി വ്യവസായി അസോസിയേഷൻ അംഗങ്ങൾ പറയുന്നു. പ്രതിസന്ധി ഇങ്ങനെ നീളുകയാണെങ്കിൽ പലയിടത്തും ഹോട്ടലുകൾ അനിശ്ചിതമായി അടച്ചുപൂട്ടേണ്ടി വരും.


പൂട്ടിട്ട് കട്ടപ്പനയിലെ 3 ഹോട്ടലുകൾ പാചക വാതക ക്ഷാമത്തെ തുടർന്ന് കട്ടപ്പന മേഖലയിൽ മൂന്നു ഹോട്ടലുകൾ പൂട്ടി. വെള്ളയാംകുടി റൂട്ടിലുള്ള ശരവണഭവൻ, മാസ് ഹോട്ടൽ, പുളിയൻമലയിലെ നിഗാര ഹോട്ടൽ എന്നിവയാണ് അടച്ചത്. പുതിയ ബസ് സ്റ്റാൻഡിലെ ആര്യാസ്, അൽഫോൻസ അടക്കമുള്ള ഹോട്ടലുകളിൽ ഊണ് നിർത്തി. ദിവസം മൂന്നു ഗ്യാസ് സിലിണ്ടർ വരെ ഉപയോഗിച്ചിരുന്ന ഹോട്ടലുകളിൽ ഊണും കറികളുമെല്ലാം നിർത്തിയതോടെ ഒന്നര സിലിണ്ടറാക്കി ചുരുക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ പ്രതിസന്ധി നീണ്ടുപോയാൽ കടകൾ അടയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഉടമകൾ പറയുന്നത്. 

സ്ഥാപനങ്ങൾ അടച്ചാൽ തൊഴിലാളികൾക്ക് പണിയില്ലാതാകും. അതിഥി തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയാൽ, കടകൾ തുറന്നാലും ഇവർ തിരിച്ചെത്തുമോയെന്ന ആശങ്കയുമുണ്ട്. വിറക് മാത്രം ശരണം രാജാക്കാട് ടൗണിലെ 5 ഹോട്ടലുകൾ പാചകവാതക ക്ഷാമം മൂലം അടച്ചു. രാജകുമാരി ടൗണിലെ പ്രധാനപ്പെട്ട 2 ഹോട്ടലുകളും അടച്ചു. തോട്ടം മേഖലയിൽ വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ മാത്രമാണ് തുറക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !