തിരുവനന്തപുരം: മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിച്ചു. രണ്ടാം നിലയിലാണ് തീപിടിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നു.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് തീപിടിച്ചു. പുക വലിയ തോതിൽ പ്രദേശത്ത് വ്യാപിച്ചു. ഷോർട്ട് സർകീറ്റാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഫയർഫോഴ്സ് സ്ഥലത്തെത്തി. വൈകാതെ തീ നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർജിക്കൽ ഐസിയുവിനു സമീപമാണ് തീപിടിത്തമുണ്ടായത്.
20 രോഗികളെ ഒഴിപ്പിച്ചു. ഇവരെ മറ്റ് ഐസിയുവിലേക്ക് മാറ്റി. ജീവനക്കാരെയും സ്ഥലത്തുനിന്ന് മാറ്റി. മറ്റ് സ്ഥലങ്ങളിലേക്ക് തീപടർന്നിട്ടില്ല.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.