നിക്ഷേപകരുടെ മനസിൽ തീ കോരിയിട്ടും ആഭരണ പ്രേമികൾക്ക് ആശ്വാസമായും സ്വർണവില കുറയുന്നു. യുദ്ധ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ നിക്ഷേപം വർധിക്കുന്നതാണ് പതിവ്. ഇക്കുറി ക്രൂഡ് ഓയിൽ വിലയും അമേരിക്കൻ ഡോളറും കയറാൻ തുടങ്ങിയതാണ് മഞ്ഞ ലോഹത്തിന് തിരിച്ചടിയായത്.
കേരളത്തില്‍ വിവാഹ സീസൺ അടുത്തിരിക്കെ വില കുറയുന്നത് ആശ്വാസമാണ്. സംസ്ഥാനത്തെ സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 95 രൂപ ഇടിഞ്ഞ് 14,635 രൂപയിലെത്തി. പവൻ വിലയിൽ 760 രൂപയുടെ കുറവുണ്ട്. 1,17,080 രൂപയിലാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്‍റെ വിൽപന. ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്‍റെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്.
10,000 രൂപ ഫെബ്രുവരി 28ന് ഇറാനിൽ യുഎസും ഇസ്രയേലും ആക്രമണം നടത്തിയതിന് പിന്നാലെ കുതിച്ചു കയറിയ സ്വർണവില പിന്നാലെ താഴ്ന്നിറങ്ങി. രണ്ടാഴ്ച്ചക്കിടെ കേരളത്തിൽ പതിനായിരത്തോളം രൂപയുടെ കുറവുണ്ടായി. കൃത്യമായി പറഞ്ഞാൽ 9,840 രൂപ. രാജ്യാന്തര വിപണിയിലെ ട്രെൻഡ് തുടരുകയാണെങ്കിൽ വില ഇനിയും താഴേക്ക് വരും. അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് ശക്തമായിരുന്നില്ലെങ്കിൽ വില ഇനിയും കുറഞ്ഞേനെ എന്നും വ്യാപാരികൾ പറയുന്നു.
ക്രൂഡ് ഓയിൽ വില കയറ്റം തുടർന്നതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില നെഗറ്റീവ് ട്രെൻഡ് തുടരുകയാണ്. ഇന്നലെ രണ്ടു ശതമാനത്തോളം നഷ്ടത്തിൽ ഔൺസിന് 5,020 ഡോളറെന്ന നിലയിലാണ് സ്വർണം ക്ലോസ് ചെയ്തത്. 5,127 ഡോളറിലേക്ക് കയറിയ ശേഷം കുത്തനെ ഇടിയുകയായിരുന്നു. പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് മെച്ചപ്പെട്ടതും കയറ്റത്തിന് ഇടയാക്കി.
പണപ്പെരുപ്പം വരുമെന്നും അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കില്ലെന്നുമുള്ള പ്രവചനങ്ങളും ലാഭമെടുപ്പും തിരിച്ചടിയായി. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം കേരളത്തിൽ ഗ്രാമിന് 12,085 രൂപയിലെത്തി. ചില ജ്വല്ലറികളിൽ ഗ്രാമിന് 12,025 രൂപയ്ക്കും 18 കാരറ്റ് സ്വർണം വിൽക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് 275 രൂപയിലാണ് വിൽപന. കേരളത്തിൽ ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി കണക്കാക്കിയാൽ 1,32,700 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും. സാധാരണ മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. ഇതിന് പുറമെ മൂന്ന് ശതമാനം ജിഎസ്‍ടിയും ഹോൾമാർക്കിങ് ചാർജും നൽകേണ്ടി വരും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.