ഇറാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മൊജ്താബ ഖമേനിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വിദഗ്ധ സമിതിയാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിന്റെ കമാൻഡർ ഇൻ ചീഫ് കൂടിയായ മൊജ്തബയ്ക്ക് സംഘടനയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. മൊജ്തബയെ ഈ പദവിയിലേക്ക് എത്തിക്കാൻ ഐആർജിസി വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തിയതായും വിവരമുണ്ട്.
അതേസമയം, ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരം അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ നടക്കും. ഖമനയിയുടെ പിതാവിനെ സംസ്കരിച്ച ഇമാം റെസ പള്ളിയിലായിരിക്കും ചടങ്ങുകൾ നടക്കുകയെന്നാണ് സൂചന. സംസ്കാര ചടങ്ങുകളുടെ കൃത്യമായ തീയതി ഇറാൻ ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരമോന്നത നേതാവിന്റെ മരണത്തെത്തുടർന്ന് ഇറാനിൽ നിലവിൽ 40 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ വസതിക്കുനേരെ ഇസ്രയേലും അമേരിക്കയും നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും ഉൾപ്പെടെ കുടുംബാംഗങ്ങളും മിലിറ്ററി ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വധിക്കപ്പെട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനയിയുടെ ഭാര്യ മൻസൂറ ഖോജസ്‌തേയും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ വൻമാറ്റമായാണ് ഈ വധത്തെ ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.
1939-ൽ മഷാദിൽ ജനിച്ച ആയത്തുള്ള അലി ഖമേനി കഴിഞ്ഞ 35 വർഷമായി ഇറാന്റെ പരമോന്നത നേതാവായി തുടർന്നു വരികയായിരുന്നു. ഷാ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പോരാടി ജനപ്രീതി നേടിയ അദ്ദേഹം പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ നേതാക്കളിലൊരാളാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.