മുംബൈ: മരിക്കുമ്പോൾ അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ ഉടമകളായ വിഎസ്ആർ വെഞ്ചേഴ്സ് കമ്പനിയുടെ തന്നെ വിമാനത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അജിത്തിന്റെ ഭാര്യയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറും യാത്ര ചെയ്തതു വിവാദത്തിലായി.
മറാഠി ഭാഷാദിനാഘോഷത്തിന്റെ ഭാഗമായി നാസിക്കിൽ നടത്തിയ പരിപാടിയിൽ പങ്കെടുക്കാനായാണു മുംബൈയിൽ നിന്ന് ഇരുവരും വിഎസ്ആറിന്റെ വിമാനത്തിൽ യാത്ര ചെയ്തത്. അജിത് പവാറിന്റെ മരണത്തിനു കാരണമായ ലിയർജെറ്റ് വിമാനം ഇതേ കമ്പനിയുടേതായിരുന്നു.
അപകടത്തിൽപെട്ട വിമാനത്തിന്റെ കമ്പനിയെ സർക്കാർ സംരക്ഷിക്കുകയാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച കമ്പനിക്കു വീണ്ടും കരാറുകൾ നൽകുന്നതു ദുരൂഹമാണെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. വിഎസ്ആർ കമ്പനിയുടെ ചില വിമാനങ്ങളുടെ യഥാർഥ ഉടമ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ബിജെപി നേതാക്കൾ അതു തള്ളി.അജിത്തിന്റെ മരണത്തെ തുടർന്നു ശിവസേന ഷിൻഡെ വിഭാഗം ഈ കമ്പനിയെ ബഹിഷ്കരിച്ചിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച കമ്പനിക്കു വീണ്ടും കരാറുകൾ നൽകുന്നതു ദുരൂഹം; മഹാരാഷ്ട്ര മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും യാത്ര വിവാദത്തിൽ
0
തിങ്കളാഴ്ച, മാർച്ച് 02, 2026






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.