ഇസ്രയേൽ ആക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു;

ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും മറ്റ് തെക്കൻ മേഖലകളിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു.

തെക്കൻ ലബനനിൽ ഹിസ്ബുല്ലയുടെ അവശേഷിക്കുന്ന പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഇസ്രയേൽ ആക്രമണത്തിൽ തന്നെ കൊല്ലപ്പെട്ട ഹസൻ നസ്‌റല്ല, തന്റെ വ്യക്തിഗത വക്താവായി പലതവണ മുഹമ്മദ് റാദിനെ നിയോഗിച്ചിട്ടുണ്ട്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് പ്രതികാരമായി ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് ഇസ്രയേൽ സൈന്യം ലബനനിൽ ശക്തമായ ആക്രമണം ആരംഭിച്ചത്.

ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി ലബനനിലുടനീളമുള്ള ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയതായി ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു.

ഖമനയിയുടെ പാവനമായ രക്തത്തിന് പ്രതികാരമായും, ലെബനനെയും അവിടത്തെ ജനങ്ങളെയും സംരക്ഷിക്കുന്നതിനും, ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയായും ആണ് തങ്ങൾ റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതെന്ന് ഹിസ്ബുല്ല അവകാശപ്പെടുന്നു.

പുലർച്ചെ 2.40ന് ആക്രമണങ്ങൾ ആരംഭിച്ചതോടെ ബെയ്റൂട്ടിൽ ജനങ്ങൾ കാൽനടയായും വാഹനങ്ങളിലും കൂട്ടമായി പലായനം ചെയ്തത് റോഡുകളിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായി. ഒരു വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് 2024 നവംബറിൽ ഇരുപക്ഷവും ഒപ്പിട്ട വെടിനിർത്തൽ കരാറിന് ശേഷം ഇസ്രയേലിന് നേരെ ഹിസ്ബുല്ല നടത്തുന്ന ആദ്യ ആക്രമണമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !