ഇറാന്റെ ആണവശേഷിയും സൈനിക കരുത്തും പൂർണ്ണമായും തകർത്തു; ഡോണൾഡ് ട്രംപ്

ഇറാന്റെ ആണവശേഷിയും സൈനിക കരുത്തും പൂർണ്ണമായും തകർത്തു; ഡോണൾഡ് ട്രംപ്

ഇറാനെതിരായ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെയാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആണവശേഷിയും സൈനിക കരുത്തും പൂർണ്ണമായും തകർത്തെന്നും ഭരണനേതൃത്വത്തെ ദുർബലമാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.


ഇറാന്റെ ഭീകരവാദ ഭരണകൂടത്തെ മാറ്റാനുള്ള ശ്രമം വിജയത്തോടടുക്കുന്നു. ശത്രുവിനെ പൂർണ്ണമായി ഇല്ലാതാക്കുന്ന ഘട്ടത്തിൽ ഒരു വെടിനിർത്തൽ കരാറിന്റെ ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കാനും സൈനിക നീക്കങ്ങളിൽ സഹായിക്കാനും വിസമ്മതിച്ച നാറ്റോ രാജ്യങ്ങളെ ട്രംപ് രൂക്ഷമായി വിമർശിച്ചു. 


കടലിടുക്ക് ഉപയോഗിക്കുന്ന രാഷ്ട്രങ്ങൾ തന്നെ അതിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ അവകാശവാദങ്ങളെ പരിഹസിച്ചുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. 


വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കൻ സൈനികർ കൂട്ടത്തോടെ മരിച്ചുവീഴുമ്പോഴും തങ്ങൾ ജയിക്കുകയാണെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്ക ആക്രമണം തുടർന്നാൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ സൈനിക വക്താവ് ജനറൽ അബോൾഫാസൽ ഷെക്കാർച്ചി മുന്നറിയിപ്പും നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network