'കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’; കേരള’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കൊച്ചി: വിവാദ ചിത്രം ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ പേരിൽ നിന്ന് ‘കേരള’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേര് ഉപയോഗിച്ചിരിക്കുന്നതെന്നും, ഇത് പൂർണ്ണമായും സാങ്കൽപ്പിക കഥയാണെന്ന് സിനിമയിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. 

കെ.സി. ചന്ദ്രമോഹനൻ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി വരും ദിവസങ്ങളിൽ കോടതിയുടെ പരിഗണനയ്ക്ക് വരും.

നിർബന്ധിത മതപരിവർത്തനവും തീവ്രവാദവും പ്രമേയമാക്കിയ ചിത്രത്തിനെതിരെ റിലീസ് സമയത്തും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നേരത്തെ ചിത്രത്തിന്റെ പ്രദർശനം തടഞ്ഞുകൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും, നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് പ്രദർശനാനുമതി നേടുകയായിരുന്നു.


എന്നാൽ കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ ടിക്കറ്റ് വിൽപന നടത്തിയതിനെതിരെ നിർമ്മാതാക്കൾക്കെതിരെ കോടതിയലക്ഷ്യ പരാതിയും നിലവിലുണ്ട്.

കേരളത്തെ ആഗോളതലത്തിൽ മോശമായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. 

സിനിമ കേരളത്തെ കുറിച്ചല്ല പറയുന്നതെന്ന് അണിയറ പ്രവർത്തകർ വാദിക്കുമ്പോഴും, പേരിൽ കേരളത്തെ വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്നാണ് ഹർജിക്കാരുടെ ചോദ്യം. വിവാദങ്ങൾക്കിടയിലും തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പലയിടങ്ങളിലും പ്രേക്ഷകരില്ലാത്തതിനെ തുടർന്ന് ഷോകൾ റദ്ദാക്കേണ്ടി വന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !