മംഗളൂരു-രാമേശ്വരം പ്രതിവാര എക്സ്‌പ്രസിന് കേരളത്തിൽ അഞ്ച് സ്റ്റോപ്പുകൾ മാത്രം; കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

കണ്ണൂർ: കേരളത്തിൽനിന്ന് നേരിട്ട് രാമേശ്വരത്തേക്കുള്ള മംഗളൂരു-രാമേശ്വരം പ്രതിവാര എക്സ്‌പ്രസിന് കേരളത്തിൽ അഞ്ച് സ്റ്റോപ്പുകൾ മാത്രം.

നിലവിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് എന്നീ അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, തിരൂർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. റെയിൽവേ മന്ത്രിക്ക് കത്തയച്ചു.

മംഗളൂരു- രാമേശ്വരം (ശനിയാഴ്ച) രാത്രി 7.30-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും. രാമേശ്വരം- മംഗളൂരു ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവിലെത്തും. കേരളത്തിലെ അഞ്ച്‌ സ്റ്റോപ്പുകൾക്കൊപ്പം പളനി, ഡിണ്ടിഗൽ, മധുര, രാമനാഥപുരം ഉൾപ്പെടെ 12 സ്റ്റേഷനുകളിൽ നിർത്തും. 

പഴനി, മധുര, രാമനാഥപുരം ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് ഈ ട്രെയിൻ ഏറെ സഹായകമാകും. ചൊവ്വാഴ്ചകളിൽ സർവീസ് നടത്തുന്ന കോയമ്പത്തൂർ-രാമേശ്വരം എക്സ്‌പ്രസാണ് രാമേശ്വരത്ത് പോകാൻ മലബാറുകാർ ആശ്രയിച്ചിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !