അവധിദിവസം ആയിട്ടും സ്വർണ്ണവില കുതിച്ചുയരുന്നു; പവന് 1,26,920 രൂപ

കൊച്ചി:ഇക്കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് ഇപ്പോഴത്തെ റെക്കോർഡ്. ഇന്ന്  അവധിദിവസം ആയിട്ടും കേരളത്തിൽ പവന് രാവിലെ ഒറ്റയടിക്ക് 3,200 രൂപ വർധിച്ച് വില 1,26,920 രൂപയിലെത്തി.
400 രൂപ ഉയർന്ന് 15,865 രൂപയാണ് ഗ്രാംവില. ഇതോടെ 3 ദിവസംകൊണ്ട് പവന് കൂടിയത് 8,840 രൂപ. ഗ്രാമിന് 1,105 രൂപയും ഉയർന്നു.  

ഔൺസിന് 100.58 ഡോളർ വർധിച്ച് 5,278.1 ഡോളറാണ് രാജ്യാന്തരവില.

ഇതു വൈകാതെ 6,000 ഡോളറിലെത്താൻ ഇറാനെതിരായ യുഎസ്-ഇസ്രയേൽ‌ യുദ്ധം വഴിയൊരുക്കുമെന്നാണ് കരുതുന്നത്. യുദ്ധം മധ്യേഷ്യയെ ആകെ ഉലച്ചതോടെ ആഗോള സമ്പദ്മേഖലയാണ് വെട്ടിലായത്.
ഓഹരി, കടപ്പത്രം, കറൻസി വിപണികൾ ഉലയുമെന്ന് ഏറക്കുറെ ഉറപ്പായി. എണ്ണവിലയും കത്തും. ഇതെല്ലാം ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സമ്മാനിക്കുന്നത് സ്വർണത്തിനും വെള്ളിക്കുമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !