കരിപ്പൂർ: ഇറാനിലെ യുദ്ധ പശ്ചാത്തലത്തിൽ വ്യോമപാത അടച്ചതോടെ കോഴിക്കോട് വിമാനത്താവളത്തിൽ വലഞ്ഞത് ഗൾഫ് നാടുകളിലേക്കുള്ള ആയിരക്കണക്കിനു യാത്രക്കാർ. കോഴിക്കോട്ടുനിന്നു ഗൾഫ് നാടുകളിലേക്കുള്ള പല വിമാനക്കമ്പനികളുടെ 31 സർവീസുകളാണു റദ്ദാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് 2.05ന് ഇൻഡിഗോയുടെ ദുബായിലേക്കു പുറപ്പെടാനുള്ള വിമാനത്തിൽ 54 യാത്രക്കാർ കയറിയ ശേഷമാണ്, വ്യോമപാതയിലെ നിയന്ത്രണത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് യാത്രക്കാരെ ഇറക്കി. പിന്നീട് യാത്ര പുറപ്പെടാം എന്നറിയിച്ചാണ് ഇറക്കിയത്. എന്നാൽ, വ്യോമപാതയിലെ നിയന്ത്രണം തുടർന്നതോടെ യാത്ര റദ്ദാക്കി. തുടർന്നുള്ള സർവീസുകളും റദ്ദാക്കി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഖത്തർ എയർവേയ്സിന്റെ എല്ലാ സർവീസുകളും നിർത്തിയതായും അറിയിപ്പു വന്നു. കോഴിക്കോട്ടുനിന്നുള്ള ആഭ്യന്തര സർവീസുകളെ ബാധിച്ചിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.