അരൂർ/ തുറവൂർ: മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നാലംഗ സംഘം മർദിച്ചു കൊന്നു. കുമ്പളങ്ങി വലിയ പറമ്പിൽ വി.കെ. നിധിൻ (32)ആണ് എഴുപുന്ന പാലസ് ബാറിനു മുൻപിൽ മരിച്ചത്.
കോടംതുരുത്ത് സ്വദേശികളായ മൂലേക്കാട്ട് പടിഞ്ഞാറ നികർത്ത് ജിബിൻ (25), എഴുപുന്ന തെക്ക് വട്ടേക്കാട് ജിത്തുമോൻ (27), കുന്നേൽ വീട്ടിൽ ഷിനു (29), എഴുപുന്ന തെക്ക് അറയ്ക്കൽ അനിൽ (21) എന്നിവരെ ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളിൽ നിന്ന് അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 11.50നായിരുന്നു സംഭവം.
നിധിൻ 4 സുഹൃത്തുക്കൾക്കൊപ്പമാണു ബാറിലെത്തിയത്. ഇതിനിടെ മദ്യപിച്ച് അബോധാവസ്ഥയിലായ ഒരാളെ നടുക്കിരുത്തി സുഹൃത്തുക്കൾ ചേർന്ന് ബൈക്കിൽ കുമ്പളങ്ങിയിലുള്ള വീട്ടിലേക്കു മടങ്ങി. എന്നാൽ നിധിൻ ബാറിൽ വീണ്ടുമെത്തി മദ്യപിക്കുന്നതിനിടെ പ്രതികളുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. ബാറിൽനിന്നിറങ്ങി വീട്ടിലേക്കു മടങ്ങാൻ ബൈക്കിലിരിക്കുമ്പോഴാണ് പ്രതികളെത്തി തലയ്ക്കടിക്കുകയും നെഞ്ചിലും വയറിലും ചവിട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തത്. നിധിൻ അബോധാവസ്‌ഥയിലായതോടെ പ്രതികൾ കടന്നുകളഞ്ഞു.
പിന്നീടു സുഹൃത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നിധിൻ ബാറിനു സമീപം മതിലിനോടു ചേർന്ന് ബോധമില്ലാതെ കിടക്കുന്നതു കണ്ടത്. കുമ്പളങ്ങിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. നിധിന്റെ പിതാവ്: കുഞ്ഞുമോൻ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.