ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിൽ അത്തരമൊരു സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരി അറിയിച്ചു.
ഇന്ധനക്ഷാമം ഉണ്ടാകുമെന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും ഇത്തരം ഘട്ടങ്ങളിൽ എല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭ്യൂഹങ്ങൾ തള്ളുന്നതിനോടൊപ്പം തന്നെ സാധാരണക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനവും സർക്കാർ നടത്തി.
ഡീസലിന് ഉണ്ടായിരുന്ന 10 രൂപ എക്സൈസ് നികുതി പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. ഇന്ധനവില വർദ്ധനവ് തടഞ്ഞുനിർത്താനും ആഭ്യന്തര വിപണിയെ സുരക്ഷിതമാക്കാനുമാണ് ഈ നടപടി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.