തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്നു. 2026-27 രാജ്യാന്തര ഹോം സീസണിന്റെ ഭാഗമായി ബി.സി.സി.ഐ പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് സെപ്റ്റംബർ 27-ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം നടക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് വിൻഡീസ് പര്യടനത്തിലുള്ളത്.
പരമ്പരയിലെ രണ്ടാം ഏകദിനം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലും, അവസാന ഏകദിനം ഒക്ടോബർ മൂന്നിന് ചണ്ഡിഗഡിലും അരങ്ങേറും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഒക്ടോബർ ആറിനാണ് ടി20 മത്സരങ്ങൾ ആരംഭിക്കുന്നത്.
ലഖ്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലായി നടക്കുന്ന ടി20 പരമ്പര ഒക്ടോബർ 17-ന് സമാപിക്കും. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തേക്ക് ഏകദിന മത്സരം എത്തുന്നത്. 2023 ജനുവരിയിലാണ് അവസാനമായി കാര്യവട്ടത്ത് ഏകദിന മത്സരം നടന്നത്.
ഈ വർഷം ജനുവരി 31-ന് നടന്ന ഇന്ത്യ-ന്യൂസീലൻഡ് ടി20 മത്സരത്തിന് ശേഷം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം കൂടിയാണിത്. കേരളത്തിലെ കായിക പ്രേമികൾക്ക് വലിയ ആവേശം പകരുന്നതാണ് ബി.സി.സി.ഐയുടെ പ്രഖ്യാപനം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.