ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

 ചങ്ങരംകുളം: അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രവർത്തക സമിതി അംഗവും ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ ഡെവലപ്‌മെന്റ് കമ്മിറ്റി അംഗവുമായ ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ നിര്യാണത്തിൽ പെരിയമ്പലത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. 

പെരിയമ്പലം ശ്രീ സുബ്രഹ്മണ്യ ശാസ്താ ക്ഷേത്രം മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ സ്മരണാർത്ഥം അഖില ഭാരത അയ്യപ്പ സേവാ സംഘം 44-ാം നമ്പർ ശാഖയുടെയും ക്ഷേത്ര മാതൃസമിതിയുടെയും ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടി നടന്നത്.അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രൻ തട്ടകത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാതൃസമിതി പ്രസിഡന്റ് ജയന്തി, സെക്രട്ടറി തങ്കം, അഖില ഭാരത അയ്യപ്പ സേവാ സംഘം പെരിയമ്പലം ശാഖ സെക്രട്ടറി സന്തോഷ്, ട്രഷറർ സുമേഷ് എന്നിവരും വിവിധ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി.

ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ വിയോഗം പ്രദേശത്തെ ആത്മീയ-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകൾക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി. പൊതുപ്രവർത്തന രംഗത്തെ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യവും നേതൃപാടവവും യോഗത്തിൽ പങ്കെടുത്തവർ സ്മരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !