ബഞ്ചമിൻ നെതന്യാഹു എവിടെ..? കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങൾ പൊളിച്ചടുക്കി, നെതന്യാഹു കോഫി ഷോപ്പിൽ

ഇറാൻ അനുകൂലികൾ ബഞ്ചമിൻ നെതന്യാഹു എവിടെയെന്ന് അന്വേഷിക്കുകയാണ്. മാർച്ച് 10ന് ശേഷം അദ്ദേഹത്തെ നേരിട്ട് എവിടെയും കണ്ടിട്ടില്ല. 13ന് നെതന്യാഹു ഒരു വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു..കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങൾ പൊളിച്ചടുക്കി, നെതന്യാഹു കോഫി ഷോപ്പിൽ..

വീഡിയോയിൽ ഒരു കൈയ്യിൽ ആറ് വിരലുകൾ കണ്ടെന്നും അത് എഐ നിർമ്മിതമാണെന്നുമുള്ള പ്രചാരണത്തിന് അദ്ദേഹം മറുപടി നൽകി. ക്യാമറയ്ക്ക് മുന്നിൽ രണ്ട് കൈകളും ഉയർത്തിക്കാട്ടി "നിങ്ങൾക്ക് എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ... എല്ലാം കൃത്യമാണ്," എന്ന് അദ്ദേഹം പരിഹസിച്ചു. 

നിങ്ങളുടെ ആത്മവിശ്വാസം എനിക്കും ഐഡിഎഫിനും മൊസാദിനും കരുത്ത് നൽകുന്നു. ഇറാനെതിരെ ഞങ്ങൾ ഇന്നും ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. ചില കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല, എന്ന് അദ്ദേഹം പറഞ്ഞു. 

മാർച്ച് 9ാം തിയ്യതി അഷ്ദോദ് തുറമുഖത്തിൽ നെതന്യാഹു സന്ദർശനം നടത്തിയിരുന്നു. മാർച്ച് പത്താം തിയ്യതി ഇസ്രായേലിലെ സെൻട്രൽ ജെറുസലേമിലെ ബെയ്റ്റ് അഘിയോണിൽ സ്ഥിതി ചെയ്യുന്ന നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്കു നേരെ ആക്രമണം നടന്നുവെന്ന് ഇറാനിയൻ മാധ്യമങ്ങളിൽ വാർത്തകൾ വന്നു. ഈ ആക്രമണത്തിൽ ഒന്നുകിൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്നും അല്ലെങ്കിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റുവെന്നും ഈ മാധ്യമങ്ങൾ പറഞ്ഞു. ഏതായാലും പത്താം തീയതിക്കു ശേഷം ബഞ്ചമിൻ നെതന്യാഹു എവിടെയെന്ന് നിശ്ചയമില്ല എന്നത് വസ്തുതയാണ്. 

മാർച്ച് 13ന് നെതന്യാഹുവിന്റെ ഒരു വീഡിയോ അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിലും മറ്റ് മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇതൊരു വാർത്താ സമ്മേളനമായിരുന്നു. വാർത്താ സമ്മേളനത്തില്‌ നെതന്യാഹു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ട്. ഈ വീഡിയോയിൽ നെതന്യാഹുവിന്റെ രണ്ട് കൈകളിലും വിരലുകൾ ആറാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ രംഗത്തെത്തി. ഈ വീഡിയോയിൽ വിരലുകളുടെ എണ്ണം കൂടുതലായി കാണുന്നത് ക്യാമറയിലെ ചില സാങ്കേതിക പ്രശ്നങ്ങളാണെന്നും മറ്റുമാണ് ഇസ്രായേലിന്റെ പ്രതികരണം.

WATCH VIDEO: Benjamin Netanyahu

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !