കൊല്‍ക്കത്ത: ഇറച്ചിയും മീനും തിന്നണമെങ്കില്‍ ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മത്സ്യ, മാംസ ഭക്ഷണം അനുവദിക്കുന്നില്ല. ബിജെപി അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ഭക്ഷണ രീതിയില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് പുരുളിയ ജില്ലയിലെ മാൻബസാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മമത ആരോപിച്ചത്.
പ്രോട്ടീൻ അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാൻ നിങ്ങള്‍ക്കെന്ത് അധികാരമെന്നും മമത ചോദിച്ചു. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് ബി ജെ പി പലയിടത്തും കലാപം ആസൂത്രണം ചെയ്താണ് അധികാരത്തില്‍ വരുന്നതെന്നും മമത ബാനർജി ആരോപിച്ചു.
തൃണമൂലിനെതിരെ കുറ്റപത്രം പുറത്തിറക്കിയ അമിത് ഷാ, സ്വന്തം ഭൂതകാല പ്രവൃത്തികളുടെ പേരില്‍ സ്വയം കുറ്റപത്രം നേരിടേണ്ട വ്യക്തിയാണെന്ന് മമത പരിഹസിച്ചു. തൃണമൂല്‍ സർക്കാരിന്റെ ജനപ്രിയ പദ്ധതിയായ 'ലക്ഷ്മി ഭണ്ഡാർ' ബി ജെ പി അധികാരത്തിലെത്തിയാല്‍ നിർത്തലാക്കുമെന്നും മമത ബാനർജി ആരോപിച്ചു. ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, സംഗീതോപകരണങ്ങള്‍ വായിക്കുന്നതില്‍ പോലും നിയന്ത്രണം കൊണ്ടുവരുമോ എന്ന് മമത പ്രസംഗത്തില്‍ ചോദിച്ചു. ഡ്രംസ്, ഹാർമോണിയം, ഗിറ്റാർ, സിത്താർ എന്നിവയില്‍ ഏതെല്ലാമെന്ന് നിങ്ങള്‍ തീരുമാനിക്കുമോ എന്നാണ് ചോദ്യം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എസ് ഐ ആറിലൂടെ 1.2 കോടി വോട്ടർമാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായും മമത വിമർശിച്ചു. അതിനിടെ ബംഗാളില്‍ 284 മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് കോണ്‍ഗ്രസ് ബംഗാളില്‍ ഒറ്റയ്ക്ക് എല്ലാ സീറ്റിലും മത്സരിക്കുന്നത്. അധിർ രഞ്ജൻ ചൗധരി ബഹറാംപൂരില്‍ സ്ഥാനാർഥിയാകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.