മൗനം നിഷ്പക്ഷതയല്ല, നിലപാട് വ്യക്തമാക്കണം: അലി ഖമേനിയുടെ വധത്തില്‍ കേന്ദ്രത്തിന് വിമർശനവുമായി സോണിയ ഗാന്ധി,

ന്യൂഡൽഹി: ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദതയെ രൂക്ഷമായി വിമര്‍ശിച്ച്‌ പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി.

അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം മൗനങ്ങളെ നിഷ്പക്ഷതയായി കാണാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ വധിക്കുന്നത് ആ രാജ്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്നും ഇതിനെതിരെ ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ഇന്ത്യ കാലാകാലങ്ങളായി പിന്തുടരുന്ന സ്വതന്ത്രമായ വിദേശനയമാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന് വിശ്വാസ്യത നല്‍കിയതെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ഖമേനിയുടെ വധത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. 

ഈ വിഷയത്തില്‍ മോദി സര്‍ക്കാര്‍ തങ്ങളുടെ നിലപാട് പാര്‍ലമെന്റില്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി ഇറാന്‍ സന്ദര്‍ശിച്ചതും ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധവും സോണിയ ഗാന്ധി തന്റെ പ്രസ്താവനയില്‍ പരാമര്‍ശിച്ചു.

അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യ പുലര്‍ത്തിപ്പോന്ന സന്തുലിതമായ നിലപാട് കൈവിടുന്നത് രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പും സോണിയ ഗാന്ധി നല്‍കി. യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ രാജ്യം തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !