ചേലക്കരയിൽ തീപിടുത്തം, ജലനിധി പദ്ധതിയുടെ പൈപ്പ് ഷെഡിനു തീ പിടിച്ചു

ചേലക്കരയിൽ തീപിടുത്തം, ജലനിധി പദ്ധതിയുടെ പൈപ്പ് ഷെഡിനു തീ പിടിച്ചു

വാഴക്കോട് സംസ്ഥാന പാതയിൽ പൂട്ടിക്കിടക്കുന്ന ക്വാറിയുടെ ഷെഡിനാണ് തീ പിടിച്ചത്.

പൊതുമരാമത്തെ ജോലികൾക്ക് ആവശ്യമായിട്ടുള്ള മെറ്റീരിയൽ ഒക്കെ ഇവിടെ കൊണ്ടുവന്ന് സൂക്ഷിക്കാറുള്ള ഒരു സ്ഥലമാണിത്. ജലനിധി പദ്ധതിക്ക് കോടിക്കണക്കിന്  രൂപയുടെ പൈപ്പ് ഇവിടെ  കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. അതിനാണ് തീപിടുത്തം ഉണ്ടായത് ഈ തീ എവിടുന്ന് വന്നു എന്നുള്ളതിനെ സംബന്ധിച്ച് അത് അജ്ഞാതമാണ്. പൈപ്പുകൾ കൂട്ടിയിട്ട് കത്തിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.

തൊട്ടടുത്തൊക്കെ വീടുകളുള്ള ഇടമാണ് വിശാലമായ ഒരു പ്രദേശത്തേക്ക് തീ പടരുന്നു.  ഈ കോറിയിൽ നിന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് തീ പടർന്നിട്ടുണ്ട്. സംസ്ഥാന പാത ഓരത്താണ്  സ്വകാര്യ വ്യക്തിയുടെ പറമ്പുള്ളത്. കൂടാതെ ആ പ്രദേശത്ത് അത്യാവശ്യം ജനവാസ മേഖല കൂടിയാണ്. വീടുകളിലേക്ക് തീ പടരാതിരിക്കാൻ അതൊക്കെ ബോർഡർ ചെയ്ത് ഇത്തരത്തിൽ ഫയർഫോഴ്സ് സേനാങ്ങളും നാട്ടുകാരും തീ അണക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. തീ അണക്കാൻ ഉടൻ തന്നെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ കാലാവസ്ഥ നല്ല ചൂടാണ് അതിനപ്പുറത്തേക്ക് നല്ല കാറ്റും അടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീ അണക്കുന്നതിനുള്ള ഒരു പ്രശ്നം പരിമിതി ആ മേഖലയിൽ ഇപ്പോഴും തുടരുന്നുണ്ട്.

എങ്കിലും പ്രദേശത്ത് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. ഷൊർണൂരിൽ നിന്നും അധിക യൂണിറ്റ് ഫയർഫോഴ്സ് എത്തിയിട്ടുണ്ട്. വടക്കാഞ്ചേരിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം നേരത്തെ തന്നെ തീണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംസ്ഥാന പാതയിലേക്ക് തീ പടരാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നാണ് ജനപ്രതിനിധികളും ഫയർഫോഴ്സ് സേനാഗങ്ങളും ഒക്കെ അറിയിച്ചിട്ടുള്ളത്. ഈ ഉടന്തന നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്തായാലും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇത് കാട്ടുതീയാണോ അല്ലെങ്കിൽ ആരെങ്കിലും തീ കൊടുത്തതാണോ എന്നതിനെകുറിച്ചൊക്കെ ഒരു അന്വേഷണം നടത്തേണ്ടതുണ്ട്. അല്ലെങ്കിൽ അത് പിന്നീട് മാത്രമേ വ്യക്തമാവുകയുള്ളൂ. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !