ചുരിദാർ ധരിച്ചെത്തിയ കാരണം പറഞ്ഞ് പ്രധാന അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി.

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ കാരണം പറഞ്ഞ് പ്രധാന അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി.

കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. പ്രധാന അധ്യാപികയായ സിന്ധു എസ്. നായരെയാണ് സ്‌കൂൾ ഗേറ്റിൽ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞത്. സ്‌കൂൾ മാനേജറുടെ നിർദേശപ്രകാരമാണ് തടയുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചതായി അധ്യാപിക ആരോപിക്കുന്നു.
ചുരിദാർ ധരിച്ചു എന്ന കാരണത്താലാണ് തന്നെ തടഞ്ഞുവെച്ചിരിക്കുന്നത് എന്ന് അധ്യാപിക വ്യക്തമാക്കി. സ്‌കൂളിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനെ തുടർന്ന് പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ നിലത്തിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ പോലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്.എന്നാൽ മാനേജ്മെന്റ് ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. എന്ത് വസ്ത്രമിട്ടും സ്‌കൂളിൽ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്‌കൂൾ മാനേജരുടെ വിശദീകരണം. 

ഇത്തരമൊരു ആവശ്യം താൻ ഉന്നയിച്ചിട്ടില്ലെന്നും എന്തിനാണ് അധ്യാപിക ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നുമാണ് മാനേജറുടെ പ്രതികരണം.

സ്‌കൂളിലെ പെൺകുട്ടികൾ ചുരിദാർ ധരിച്ചാണ് വരുന്നത് എന്നിരിക്കെ, സ്‌കൂളിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന അധ്യാപികയ്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ എന്നതാണ് ഉയരുന്ന ചോദ്യം. മാനേജ്മെന്റും പ്രധാന അധ്യാപികയും തമ്മിൽ മറ്റെന്തെങ്കിലും തരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !