കോട്ടയത്ത് മണിക്കൂറുകളോളം ബോട്ടിൽ കുടുങ്ങി സ്ത്രീകളും കുട്ടികളുമടക്കമുള്ള വിനോദ സഞ്ചാരികൾ..!

കോട്ടയത്ത് മണിക്കൂറുകളോളം ബോട്ടിൽ കുടുങ്ങി സ്ത്രീകളും കുട്ടികളുമടക്കമുള്ള വിനോദ സഞ്ചാരികൾ..!

കോട്ടയം ;ആലപ്പുഴയിൽനിന്ന് ഇന്നലെ വൈകിട്ട് 5.15നു കോടിമതയിലേക്ക് പുറപ്പെട്ട ബോട്ടിന് ചുങ്കത്ത് മുപ്പത് പാലം കടക്കാനായില്ല.


4 വിദേശ ദമ്പതികൾ അടക്കം സ്ത്രീകളും കുട്ടികളും മൂന്നു മണിക്കൂറോളം ബോട്ടിൽ കുടുങ്ങി. സന്ധ്യയോടെ വീശിയടിച്ച കാറ്റിലും മഴയിലും നഗരത്തിലെ വൈദ്യുതി നിലച്ചിരുന്നു. 

വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാലം ഇതോടെ ചലിക്കാതെയായി. രാത്രി 10 വരെ ശ്രമിച്ചിട്ടും ഈ ഭാഗത്തെ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. യാത്രക്കാരെ അവിടെ ഇറക്കി ഓട്ടോറിക്ഷയിൽ കോടിമതയിലേക്ക് എത്തിക്കുകയായിരുന്നു.

വൈദ്യുതി ഇല്ലെങ്കിൽ പുത്തൻ തോടിനു കുറുകെയുള്ള പൊക്കുപാലം പൊങ്ങില്ല. പിന്നെ വൈദ്യുതി വരുന്നതും കാത്ത് ബോട്ടിൽ ഇരിക്കുകയേ നിവൃത്തിയുള്ളു. പാലം വലിച്ചുപൊക്കുന്ന രീതിയും ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു. പക്ഷേ, അങ്ങനെ പൊക്കണമെങ്കിൽ 16 പേരിൽ കുറയാതെ അംഗബലം വേണം. പിന്നീട് ഈ സംവിധാനം നിലച്ചു. വൈദ്യുതി ഉപയോഗിച്ച് മാത്രമായി പ്രവർത്തനം.


നഗരസഭയുടെ പരിധിയിൽ പുത്തൻ തോടിനു കുറുകെയാണ് പാലം. പുത്തൻ തോട്ടിലൂടെയാണ് കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ്. പാലം ഉയർത്തിയാണു ബോട്ട് പോകുന്നത്. 15 വർഷം മുൻപ് 48 ലക്ഷം രൂപ മുടക്കി നഗരസഭ പണിത പാലമാണിത്. വൈദ്യുതി ഉപയോഗിച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. എന്നാൽ തുടക്കം മുതൽ പാലം നാട്ടുകാർക്കും ബോട്ട് യാത്രക്കാർക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !