അയർലൻഡിലെ മലയാളി സമൂഹത്തെ സങ്കട കടലിലാഴ്ത്തി നിമ്മി ജോയി (34) യുടെ വിയോഗം.

അയർലൻഡിലെ മലയാളി സമൂഹത്തെ സങ്കട കടലിലാഴ്ത്തി നിമ്മി ജോയി (34) യുടെ വിയോഗം.

ഡബ്ലിൻ സെന്റ് ജെയിംസ് ആശുപത്രിയിൽ നഴ്‌സായിരുന്ന കോഴിക്കോട് സ്വദേശി നിമ്മി ജോയ് (34) നാട്ടിൽ വിട പറഞ്ഞു. 

ഏതാനും മാസങ്ങൾക്ക് മുമ്പ് ശ്വാസകോശ ഫൈബ്രോസിസ് രോഗം സ്ഥിരീകരിച്ചു. കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. വൈകാതെ രോഗം വഷളായി ശ്വാസകോശം മാറ്റി വയ്ക്കേണ്ട സ്ഥിതിയായി.

ഒക്ടോബറിൽ നിമ്മി നാട്ടിലേക്ക് യാത്രയായി. അവയവദാതാവിനെ ലഭിച്ചതിനെ തുടർന്ന് ജനുവരി 25-ന് ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നു. 

ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ തുടരവെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായി. എന്നാല്‍  ഇന്നലെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായി. വൈകിട്ട് ഈ ലോകത്തോട് വിട പറഞ്ഞു.

കോഴിക്കോട്, തോട്ടത്തിമല സ്വദേശിയായ നിമ്മി, അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു. സാംസ്കാരിക, സാമൂഹിക, ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഏവർക്കും പ്രിയങ്കരിയായിരുന്നു. വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറത്തിന്റെ സജീവ പ്രവർത്തകയായിരുന്നു. 

ഭർത്താവ് വിപിൻ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. 

നിമ്മിയുടെ അകാല വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും തീരാ വേദനയായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !