പൊലീസ് ജീപ്പ് തന്റെ വാഹനം കൊണ്ട് ഇടിച്ചു തകർത്ത കേസിലെ പ്രതിയെ പൊലീസ് ക്രൂരമർദനത്തിനിരയാക്കിയെന്ന് ബന്ധുക്കളുടെ പരാതി

പത്തനാപുരം ;ക്ഷേത്ര ഉത്സവ ഒരുക്കത്തിനിടെയുണ്ടായ തർക്കത്തിൽ പൊലീസ് ജീപ്പ് തന്റെ വാഹനം കൊണ്ട് ഇടിച്ചു തകർത്ത കേസിലെ പ്രതിയെ പൊലീസ് ക്രൂരമർദനത്തിനിരയാക്കിയെന്ന് ബന്ധുക്കളുടെ പരാതി.

പിടവൂർ സത്യൻമുക്ക് മാവിളയിൽ സജീവിനെ അറസ്റ്റ് ചെയ്ത ശേഷം നിർബന്ധിച്ച് തലമുടി വെട്ടുകയും മാപ്പ് പറയിപ്പിച്ച് ഫോണിൽ റെക്കോർഡ് ചെയ്യുകയും ജയിലിൽ പ്രവേശിപ്പിച്ച ശേഷം ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് പരാതി.
തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന സജീവിനെ പിടികൂടാനെത്തിയ പൊലീസ്‌ സംഘത്തെ നായ്ക്കൂട്ടത്തെ ഇറക്കി നേരിട്ടു, ഒളിവിൽ പോകുന്നതിനു മുൻപ് തന്നെ സജീവ് മുടിയും താടിയും വെട്ടി തുടങ്ങിയ പൊലീസ് വാദങ്ങൾ കളവാണെന്ന് ഭാര്യ സിന്ധുവും മറ്റു ബന്ധുക്കളും പറയുന്നു. റീൽ തയാറാക്കി റീച്ച് കിട്ടാൻ വേണ്ടി പൊലീസ് നടത്തിയ നാടകമാണെന്നാണ് ആരോപണം.

തമിഴ്നാട്ടിൽ നിന്നു പിടികൂടിയ ശേഷം ക്രൂരമർദനത്തിനിരയാക്കിയാണു റീൽ ചിത്രീകരിച്ചത്. മർദിച്ച് മാപ്പ് പറയിപ്പിക്കുകയായിരുന്നു. അവിടെവച്ചു നിർബന്ധപൂർവം തലമുടിയും, താടിയും വടിച്ചു. അച്ഛന്റെ മരണത്തെത്തുടർന്ന് ആചാരത്തിന്റെ ഭാഗമായി വളർത്തിയ തലമുടിയാണു പൊലീസ് വെട്ടിയത്.

പൊലീസ് നിർബന്ധിച്ച് ചിത്രീകരിച്ച വിഡിയോ, പിന്നീട് ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച് പരിഹസിച്ചു’– ഭാര്യ സിന്ധു പറയുന്നു. സംഭവത്തിൽ നീതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും കോടതിയെയും സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !