പിആർ കാലാവധി പത്ത് വർഷമാക്കാൻ നീക്കം,ആശങ്കയുടെ മുനമ്പിൽ പ്രവാസികൾ

യുകെ ; യുകെയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള അഞ്ച് വർഷത്തെ കാലാവധി പത്ത് വർഷമായി ഉയർത്താനുള്ള നീക്കത്തിനെതിരെ ബ്രിട്ടിഷ് പാർലമെന്റിൽ കടുത്ത പ്രതിഷേധം.

ലേബർ ഗവൺമെന്റ് പരിഗണിക്കുന്ന ഈ നിർദ്ദേശം ആരോഗ്യ-പരിചരണ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.അഞ്ച് വർഷം പത്താകുമോ? നിലവിൽ സ്കിൽഡ് വർക്കർ, ഹെൽത്ത് ആൻഡ് കെയർ വീസകളിൽ എത്തുന്നവർക്ക് അഞ്ച് വർഷത്തെ നിയമപരമായ താമസത്തിന് ശേഷം ഐഎൽആറിന് അപേക്ഷിക്കാം.
എന്നാൽ, കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി ഈ കാലാവധി പത്ത് വർഷമാക്കി ഉയർത്തുന്നതിനെക്കുറിച്ച് പാർലമെന്റിലെ കഴിഞ്ഞ രണ്ട് യോഗങ്ങളിൽ ചർച്ചകൾ നടന്നു. ഇംഗ്ലണ്ടിലെ ക്ലാക്ടൻ-ഓൺ-സീയിൽ നിന്ന് നിരവധിപേർ ഒപ്പിട്ട് സമർപ്പിച്ച നിവേദനം വരുന്ന സമ്മേളനങ്ങളിൽ ഉയർത്തിക്കാണിക്കും.

ലേബർ സർക്കാർ സ്കിൽഡ് വർക്കർ റൂട്ടിൽ ശമ്പള പരിധി ഉയർത്തിയത് ഐഎൽആറിലേക്കുള്ള കുടിയേറ്റക്കാരുടെ യാത്ര കൂടുതൽ പ്രയാസകരമാക്കിയിട്ടുണ്ട്. മീഡിയം സ്കിൽഡ് ജോലികളെ വീസ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഐഎൽആറിന് അർഹത നേടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്കിൽഡ് വർക്കർ വീസ വഴി അഞ്ച് വർഷം പൂർത്തിയാക്കി ഐഎൽആറിന് അപേക്ഷിക്കുന്നവരെ ലക്ഷ്യം വച്ച് ഹോം ഓഫിസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജ സ്പോൺസർഷിപ് സർട്ടിഫിക്കറ്റുകൾ വഴി യുകെയിൽ തുടരുകയും പിന്നീട് സ്ഥിരതാമസത്തിന് അപേക്ഷിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കും. ഇത്തരം തട്ടിപ്പുകളിൽ ഏർപ്പെട്ടാൽ അപേക്ഷകൾ തള്ളുക മാത്രമല്ല, നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും പാർലമെന്റിൽ മുന്നറിയിപ്പ് നൽകി. നീക്കത്തിനെതിരെ പാർലമെന്റിൽ സോജൻ ജോസഫ് എംപി ആഷ്ഫോർഡിൽ നിന്നുള്ള ലേബർ എംപിയും മുൻ എൻഎച്ച്എസ് നഴ്സുമായ സോജൻ ജോസഫ്, ഈ നീക്കത്തിനെതിരെ പാർലമെന്റിൽ ശക്തമായ ഭാഷയിൽ സംസാരിച്ചു. 

എൻഎച്ച്എസിലും സോഷ്യൽ കെയർ രംഗത്തും രാപ്പകൽ അധ്വാനിക്കുന്ന രാജ്യാന്തര തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള വഴി കടുപ്പിക്കുന്നത് അവരുടെ സേവനത്തോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം കൊണ്ട് സ്ഥിരത കൈവരിക്കുമെന്ന് കരുതി എത്തുന്നവർക്ക് മേൽ കാലാവധി വർധിപ്പിക്കുന്നത് വലിയ മാനസികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത്തരം കർശന നിയമങ്ങൾ യുകെയെ ഒരു ആകർഷകമായ തൊഴിലിടം അല്ലാതാക്കി മാറ്റുമെന്നും മിടുക്കരായ ആരോഗ്യ പ്രവർത്തകർ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഇത് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

പാർലമെന്റ് യോഗങ്ങളിൽ ഉയർന്നുവന്ന മറ്റ് പ്രധാന കാര്യങ്ങൾ: ∙ ശമ്പള പരിശോധന: ഐഎൽആർ അപേക്ഷകർക്ക് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ശമ്പള പരിധി കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹോം ഓഫിസ് പ്രത്യേക പരിശോധന നടത്തും.

കുടുംബ വീസ: കാലാവധി നീട്ടുന്നത് കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരുന്നതിനും അവർക്ക് ജോലി ചെയ്യുന്നതിനുമുള്ള അവകാശങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. ∙ ക്രിമിനൽ റെക്കോർഡ്: ക്രിമിനൽ റെക്കോർഡ് പരിശോധനകൾ ഐഎൽആർ നടപടികളിൽ നിർബന്ധമാക്കും.

ഐഎൽആർ കാലാവധി സംബന്ധിച്ച അന്തിമ തീരുമാനം വരും മാസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. സോജൻ ജോസഫിനെപ്പോലെയുള്ള ഇന്ത്യൻ വംശജരായ എംപിമാരുടെ നിലപാടുകൾ ലേബർ ഗവൺമെന്റിന്റെ അന്തിമ തീരുമാനത്തിൽ നിർണായകമാകും. 

നിലവിൽ യുകെ പാർലമെന്റിലുള്ള റെക്കോർഡ് എണ്ണം (29 പേർ) ഇന്ത്യൻ വംശജരായ എംപിമാർ കുടിയേറ്റ നയരൂപീകരണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഋഷി സുനക്, പ്രീതി പട്ടേൽ തുടങ്ങിയവർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ സജീവമാണ്. ലിസ നന്ദിയെപ്പോലെയുള്ള കാബിനറ്റ് മന്ത്രിമാരും ഈ ചർച്ചകളുടെ ഭാഗമാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !